ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഹിന്ദിയടക്കം മൂന്ന് ഭാഷകളെക്കൂടി ഔദ്യോഗിക ഭാഷകളാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. ഹിന്ദി, കശ്മീരി, ഡോഗ്രി എന്നീ ഭാഷകള്‍ക്ക് ഔദ്യോഗിക പദവി നല്‍കുന്ന ‘ജമ്മു ആന്റ് കഷ്മീര്‍ ഒഫീഷ്യല്‍ ലാംഗ്വേജസ് ബില്‍ 2020’ ആണ് ലോക്‌സഭയില്‍ ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി അവതരിപ്പിച്ചത്. നിലവില്‍ ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളാണ് കശ്മീരിലെ ഔദ്യോഗിക ഭാഷകള്‍.
53.26 ശതമാനമാളുകള്‍ കശ്മീരി ഭാഷ സംസാരിക്കുന്നതാണെന്നും 70 വര്‍ഷമായി അതിന് ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ലെന്നും കിഷന്‍ റെഡ്ഡി ലോക്‌സഭയിൽ അവതരിപ്പിച്ചു. ജനങ്ങളുടെ ആവശ്യപ്രകാരം കശ്മീരിയും ഹിന്ദിയും ഡോഗ്രിയും ഔദ്യോഗിക ഭാഷകളാക്കുന്നതെന്നും അതിനെ തുടർന്ന് ലഫ്. ഗവര്‍ണര്‍ അറിയിച്ചതിനാലാണ് ഈ ഭാഷകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചതെന്നും കിഷൻ റെഡ്ഡി അവകാശപ്പെട്ടു.
Post Your Comments