കുപ്വാര : അതിർത്തിയിൽ 74 വർഷത്തെ സ്വപ്നത്തിന് വിരാമമിട്ട് മോദി സർക്കാർ.ദേശീയ പവർ ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അതിർത്തിയിലെ മൂന്ന് ഗ്രാമങ്ങളിൽ കേന്ദ്രസർക്കാർ വൈദ്യുതി എത്തിച്ചു.
കശ്മീരിലെ കെരാൻ, മച്ചിൽ പ്രദേശങ്ങളിൽ വൈദ്യുതി വിളക്കുകൾ തെളിഞ്ഞു . കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ അന്നു മുതൽ ഈ ഗ്രാമവാസികൾ ഈ ലക്ഷ്യത്തിനായി പ്രയ്തിനിക്കുകയായിരുന്നുവെന്ന് ഡപ്യൂട്ടി കമ്മീഷണർ ഗോൾഡ് ഗാർഗ് പറഞ്ഞു.
എല്ലായ്പ്പോഴും ഭീകരവാദ ഭീഷണികളെ അതിജീവിച്ച് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നവരാണിവർ . എല്ലായ്പ്പോഴും ഇവിടെ പോളിംഗ് 60 ശതമാനത്തിലധികമാണ്, എന്നാൽ ഇതുവരെയുള്ള സർക്കാരുകൾ ഇവരെ വേണ്ടവിധത്തിൽ പരിഗണിച്ചില്ല – ഗാർഗ് പറഞ്ഞു
കഴിഞ്ഞ ജൂലൈയിൽ ഇവിടെ ചുമതലയേൽക്കുമ്പോൾ ഇവർ ആവശ്യപ്പെട്ടത് പോലും വൈദ്യുതി നൽകണമെന്നായിരുന്നു . തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ ത്വരിത ഗതിയിലാക്കിയത്. ഇതിനായി പ്രത്യേക ടീം വർക്കുകൾ തന്നെ ഇവിടെ നടന്നുവെന്നും ഗാർഗ് ഓർമ്മിപ്പിച്ചു.
വെറും മൂന്ന് മണിക്കൂർ വൈദ്യുതി ലഭിക്കുന്നതിന് പോലും ഒൻപത് പഞ്ചായത്തുകളും 25,000 ജനസംഖ്യയുമുള്ള കെരൺ, മച്ചിൽ പ്രദേശങ്ങൾ അടുത്ത കാലം വരെ ജില്ലാ ആസ്ഥാനത്ത് നിന്ന് എത്തിക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ഡീസൽ ജനറേറ്റർ സെറ്റുകളെ ആശ്രയിച്ചിരുന്നു.
കെരാനിലേക്ക് 33 കെവി ലൈൻ വ്യാപിപ്പിക്കാൻ 6.5 കോടി രൂപ ചെലവിൽ 33/11 കെവി ഗ്രിഡ് സ്റ്റേഷൻ സ്ഥാപിക്കാൻ പദ്ധതി ആവിഷ്കരിച്ചപ്പോൾ തന്നെ ജനങ്ങൾ മോദി സർക്കാരിനു നന്ദി പറഞ്ഞു തുടങ്ങിയിരുന്നു .
Post Your Comments