കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ തന്റെ കൈകള്‍ ശുദ്ധമെന്ന് മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ്. കരാറുകാരനാണ് തകരാറുകളുടെ ബാധ്യത എന്നും അതിനാൽ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാലംപുതുക്കി പണിയാന്‍ സുപ്രീംകോടതി ഉത്തരവ് ഉണ്ടായതിന് പിന്നാലെയാണ് ഇബ്രാംഹിഞ്ഞിന്റെ പ്രതികരണം.
Read also: അമ്പലപ്പുഴ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർക്ക് ജന്മദിനാശംസകൾ നേർന്ന് കുമ്മനം രാജശേഖരൻ
തകരാറുണ്ടായാല്‍ ആരാണ് ഉത്തരവാദിയെന്നും ആരാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരാറുകാരനാണ് തകരാറുകളുടെ ബാധ്യത. അതുകൊണ്ട് തന്നെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാകില്ല. താൻ സാമ്പത്തികമായ നേട്ടമുണ്ടാക്കിയിട്ടില്ലെന്നും തന്നെ കുടുക്കാന്‍ ആസൂത്രിതമായി ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാലം നിർമ്മാണത്തിന്‍റെ കരാർ എടുത്ത കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നൽകിയതിന്‍റെ രേഖകള്‍ വിജിലൻസിന് ലഭിച്ചതും പലിശ ഇളവ് നൽകാൻ മന്ത്രി ആവശ്യപ്പെട്ടുവെന്ന് കേസിൽ അറസ്റ്റിലായ മുൻ പൊതുമാരമത്ത് സെക്രട്ടറി ടി ഒ സുരജ് മൊഴി നൽകിയതും ഇബ്രാഹിംകുഞ്ഞിനെ വെട്ടിലാക്കിയിരുന്നു.
Post Your Comments