കറാച്ചി : ഫാക്ടറിക്ക് തീകൊളുത്തി 287പേരെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്ക് ശിക്ഷ വിധിച്ചു. പാകിസ്ഥാനിലെ കറാച്ചിയിൽ 2012 സെപ്റ്റംബറില്‍ ഉടമ പണം നല്‍കാത്തതിനെ തുടര്‍ന്ന് ബാല്‍ദിയ തുണിഫാക്ടറിക്ക് തീവെച്ച മുത്തഹിദ ഖൗമി മൂവ്മെന്റ് (എം.ക്യു.എം) പ്രവര്‍ത്തകരായ സുബൈര്‍, അബ്ദുല്‍ റഹ്മാന് എന്നിവർക്ക് വധശിക്ഷയാണ് ക്ക് ഭീകരവിരുദ്ധ കോടതി വിധിച്ചത്.
Also read : തട്ടിപ്പുകളുടെ എണ്ണം കൂടുന്നു, മഞ്ചേശ്വരം എംഎല്‍എ എം.സി.കമറുദ്ദീനെതിരെ ഏഴ് വഞ്ചനാ കേസുകള്‍ കൂടി
എം.ക്യു.എം പ്രവര്‍ത്തകര്‍ക്ക് സൗകര്യംചെയ്തു നല്‍കിയ നാല് ഗേറ്റ് കീപ്പര്‍മാരെയും കുറ്റക്കാരായി പ്രഖ്യാപിച്ചിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ആഭ്യന്തരമന്ത്രി റഉൗഫ് സിദ്ദീഖി അടക്കം നാലുപേരെ കോടതി വെറുതെവിട്ടു. വിശദ വിധി പ്രഖ്യാപിച്ചിട്ടില്ല.ഫാക്ടറി സംരക്ഷിക്കാൻ ഉടമയിൽനിന്ന് 25 കോടി പാകിസ്താൻ രൂപയാണ് എം.ക്യു.എം ആവശ്യപ്പെട്ടത്.
ബാൽദിയ തീവെപ്പ് പാകിസ്താനിലെ ഏറ്റവും വലിയ വ്യവസായിക ദുരന്തമായി മാറിയതോടെ കറാച്ചിയിലും സിന്ധിലും ശക്തമായ സാന്നിധ്യമായിരുന്ന എം.ക്യു.എം പലതായി പിളർന്ന് ശക്തിയല്ലാതായി മാറി.
Post Your Comments