KeralaLatest NewsNews

‘എൻ.ഐ.എ ഓഫീസിൽ ഒളിച്ച് പോയത് സർക്കാരിന് നാണക്കേടുണ്ടാക്കി’; മന്തി കെ.ടി.ജലീലിനെതിരെ സി.പി.ഐ

തിരുവനന്തപുരം : മന്തി കെ.ടി.ജലീലിനെതിരെ സി.പി.ഐ നിർവാഹക സമിതി. മന്ത്രിയെന്ന നിലയിൽ ജലീൽ പക്വതകാട്ടിയില്ലെന്നും എൻ.ഐ.എ ഓഫീസിൽ ഒളിച്ച് പോയത് സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നും സി.പി.ഐ നിർവാഹക സമിതിയിൽ പറഞ്ഞു. ഒപ്പം മാധ്യമങ്ങളെ വെല്ലുവിളിച്ചത് തെറ്റയി പോയെന്നും സമിതിയിൽ വിമർശനം ഉയർന്നു.

അതേസമയം വാർത്താസമ്മേളനങ്ങളിൽ വിവാദങ്ങൾക്ക് മറുപടി പറയുന്ന മുഖ്യമന്ത്രിയുടെ ശെെലി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും സി.പി.ഐ സമിതിയിൽ വിമർശനമുയർന്നു. വിവാദങ്ങളിൽ മുഖ്യമന്ത്രി നൽകുന്നത് അലോസരപ്പെടുത്തുന്ന പ്രതികരണങ്ങളാണ്. ഇത് ശരിയല്ലെന്നും സി.പി.ഐ അംഗങ്ങൾ കുറ്റപ്പെടുത്തി.

സർക്കാർ നയത്തിനെതിരെ ഭരണകക്ഷിക്കകത് തന്നെ അതൃപ്തിയുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് സി.പി.ഐ യോഗത്തിലുയർന്ന വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button