COVID 19Latest NewsNews

കോ​വി​ഡ് : ലു​ലു മാ​ള്‍ ഇ​ന്ന് മു​ത​ല്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട‌ും

കൊച്ചി : കോവിഡ് വ്യാപനത്തെ തുടർന്ന് കൊച്ചിയിലെ ലു​ലു മാ​ള്‍ ഇ​ന്ന് മു​ത​ല്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട‌ും. ​ള​മ​ശേ​രി 34-ാം വാ​ർ​ഡ് ക​ണ്ടെ​യ്ന്‍​മെ​ന്‍റെ സോ​ണ​മാ​യി പ്ര​ഖ്യാ​പി​ച്ച​തിനെ തുടർന്നാണ് നടപടി. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു വ​രെ മാ​ള്‍ തു​റ​ക്കി​ല്ലെ​ന്നു അറിയിപ്പിൽ പറയുന്നു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് ക​ള​മ​ശേ​രി 34-ാം വാ​ര്‍​ഡ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ച​ത്. ലു​ലു​മാ​ള്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ട്ടതോടെ മാ​ള്‍ അ​ട​യ്ക്കു​ന്ന കാ​ര്യം അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Also read :കരാറുകാരനാണ് തകരാറുകളുടെ ബാധ്യത; പാലാരിവട്ടം അഴിമതിയിൽ തന്റെ കൈകള്‍ ശുദ്ധമെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്

സംസ്ഥാനത്ത് ഇന്നലെ 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 മരണം സ്ഥിരീകരിച്ചു. 3007 പേര്‍ക്ക് രോഗമുക്തി. രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 3463 പേര്‍ക്ക് രോഗബാധ ഉണ്ടായതു സമ്പർക്കത്തിലൂടെ.40,382 പേര്‍ നിലവില്‍ ചികിത്സയില്‍ ഉള്ളതായും അദ്ദേഹം അറിയിച്ചു . ഉറവിടം അറിയാത്ത 412 രോഗബാധിതര്‍ കൂടിയുണ്ട്. 87 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 3007 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,574 സാമ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. സം​സ്ഥാ​ന​ത്ത് 40,382 പേ​ര്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നുണ്ട്. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്ക രോഗികള്‍ 3875. തിരുവനന്തപുരം 656, മലപ്പുറം 431, എറണാകുളം 379, ആലപ്പുഴ 365, കോഴിക്കോട് 383, തൃശൂര്‍ 352, കൊല്ലം 341, പാലക്കാട് 240, കാസര്‍ഗോഡ് 176, കോട്ടയം 163, പത്തനംതിട്ട 159, കണ്ണൂര്‍ 117, വയനാട് 75, ഇടുക്കി 38 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button