ഇസ്ലാമാബാദ്: ചൈന നിർമിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി പാകിസ്ഥാൻ. താൽപര്യമറിയിച്ച് മുന്നോട്ട് വന്ന 8,000 മുതൽ 10,000 വരെ ആളുകൾക്കാണ് വാക്സിൻ നൽകുക. ആറു മാസത്തിനകം അന്തിമഫലം ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നു. തുടർന്ന് അതിനനുസരിച്ച് ആയിരിക്കും ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുക.
മൃഗങ്ങളിൽ പരീക്ഷിച്ച് സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യർക്കും സുരക്ഷിതമായിരിക്കുമെന്നാണ് കരുതുന്നതെന്നും പാകിസ്താനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) അറിയിAച്ചു. അതേസമയം ചൈനീസ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് വിജയിച്ചാൽ പാകിസ്ഥാന് മാത്രമല്ല ലോകത്തിനാകെ പ്രയോജപ്പെടുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
Post Your Comments