തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനും അഴിമതിക്കാരെ രക്ഷിക്കാനുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. റെഡ്ക്രസന്റുമായുള്ള കരാര്‍ കേന്ദ്രസര്‍ക്കാര്‍ അറിയാതെയാണ് സംസ്ഥാനം ഒപ്പിട്ടത് എന്നിരിക്കെ വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു.
ലൈഫില്‍ കമ്മീഷന്‍ ലഭിച്ചത് മുഖ്യമന്ത്രിയുടെ കുടുംബത്തിനാണെന്ന ആരോപണം നിലനില്‍ക്കെ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തുന്നത് ദുരൂഹമാണെന്നും ലൈഫ് കരാര്‍ ഇതുവരെ പുറത്തുവിടാത്ത സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സിനെ ഉപയോഗിച്ച് രേഖകള്‍ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സിയുമായി സഹകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ആരോപണം തനിക്കെതിരെ തിരിഞ്ഞപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Post Your Comments