തിരുവനന്തപുരം : ലൈഫ് മിഷന്‍ പദ്ധതിയിൽ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തിനെതിരെ ബി.ജെ.പി നേതാവ് എം.ടി രമേശ് രംഗത്ത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ഫ്ലാറ്റ് നിര്‍മാണത്തിലെ ക്രമക്കേടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം അപര്യാപ്തമാണെന്ന് എം ടി രമേശ് പറഞ്ഞു.
Also read : അമ്പലപ്പുഴ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർക്ക് ജന്മദിനാശംസകൾ നേർന്ന് കുമ്മനം രാജശേഖരൻ
വിദേശ രാജ്യങ്ങളിലുള്ള സംഘടനകള്‍ ഉള്‍പ്പെടെ കമ്മിഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നതിനാല് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മുഖ്യമന്ത്രിയുടെ താന്ത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വിജിലന്‍സ് അന്വേഷണം . മുഖ്യമന്ത്രി പിണറായി വിജയനും, സ്വർണക്കടത്തിൽ എൻ.െഎ.എ ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലും രാജിവെക്കണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു
Post Your Comments