KeralaLatest NewsNews

ലൈഫ്​ മിഷന്‍ പദ്ധതി; ക്രമക്കേടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം : എം.ടി രമേശ്​

തിരുവനന്തപുരം : ലൈഫ്​ മിഷന്‍ പദ്ധതിയിൽ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ്​ അന്വേഷണത്തിനെതിരെ ബി.ജെ.പി നേതാവ്​ എം.ടി രമേശ് രംഗത്ത്. ലൈഫ്​ മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ഫ്ലാറ്റ്​ നിര്‍മാണത്തിലെ ക്രമക്കേടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ്​ അന്വേഷണം അപര്യാപ്​തമാണെന്ന് എം ടി രമേശ് പറഞ്ഞു.

Also read : അമ്പലപ്പുഴ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർക്ക് ജന്മദിനാശംസകൾ നേർന്ന് കുമ്മനം രാജശേഖരൻ

വിദേശ രാജ്യങ്ങളിലുള്ള സംഘടനകള്‍ ഉള്‍പ്പെടെ കമ്മിഷനുമായി ബന്ധപ്പെട്ടിട്ടു​ണ്ടെന്നതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മുഖ്യമന്ത്രിയുടെ താന്ത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വിജിലന്‍സ്​ അന്വേഷണം . മുഖ്യമന്ത്രി പിണറായി വിജയനും, സ്വർണക്കടത്തിൽ എൻ.​െഎ.എ ചോദ്യം ചെയ്​ത മന്ത്രി കെ.ടി ജലീലും രാജിവെക്കണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button