COVID 19Latest NewsKeralaNews

കോവിഡ് സ്ഥിരീകരിച്ച് ലക്ഷണമില്ലാത്തവര്‍ വീടുകളില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരുകയാണ്.  ഇതോടെ കോവിഡ് സ്ഥിരീകരിച്ച് ലക്ഷണമില്ലാത്തവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചികിത്സാകേന്ദ്രങ്ങള്‍ ലക്ഷണമുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കുമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷണം ഇല്ലാത്തവര്‍ വീടുകളില്‍ കഴിയണം. കോവിഡ് സ്ഥിരീകരിച്ച ലക്ഷണമില്ലാത്തവര്‍ക്ക് ഹോം ഐസൊലേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ തയ്യാറാവാത്ത സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സാകേന്ദ്രങ്ങളിലേക്ക് പോകാന്‍ നാട്ടുകാരും ബന്ധുക്കളും നിര്‍ബന്ധിക്കുന്നതായും കാണുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായിട്ടാണ് രോഗവ്യാപനം 5000 കടക്കുന്നത്. 4424 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത640 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button