ബെംഗളൂരു: ബെംഗളൂരുവിൽ 18 മാസം പ്രായമായ പെൺ കുഞ്ഞിനെ 15 വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചു. സെപ്റ്റംബർ 17 നാണ് സംഭവം നടന്നത്. എന്നാൽ പീഡനമാണെന്ന് സ്ഥിരീകരിക്കുന്നത് തിങ്കളാഴ്ചയാണ്. ഇടത് പുരികത്തിന് പരിക്കേറ്റ നിലയിൽ സെപ്റ്റംബർ 17 നാണ് കുഞ്ഞിനെ മാതാപിതാക്കൾ കഗലിപുര സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.
Read also: പാര്‍ട്ടി ജില്ലാ പ്രസിഡന്റിനെതിരെ വധഭീഷണി മുഴക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കുട്ടിയുടെ മാതാപിതാക്കൾ പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ പണിയെടുക്കവേ കുട്ടി ക്ഷേത്രത്തിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയത്ത്, പ്രതി കുഞ്ഞിനെപ്പം കളിക്കാൻ കൂടുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോവുകയും ചെയ്തു.
പ്രദേശത്ത് കൂടി കടന്നുപോയ ഒരു അയൽക്കാരൻ കൗമാരക്കാരനെ കണ്ട് ചോദ്യം ചെയ്തപ്പോൾ താഴെ വീണ പെൺകുട്ടിയെ സഹായിക്കുകയാണെന്ന് 15കാരൻ പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് കുഞ്ഞിനെ കഗലിപുര സർക്കാർ ആശുപത്രിയിലേയ്ക്കും അവിടെ നിന്ന് കുട്ടിയെ ഇന്ദിരാഗാന്ധി ആശുപത്രിയിലേയ്ക്കും മാറ്റി.
സെപ്റ്റംബർ 18 ന് പുലർച്ചെ 1.40 ഓടെ കുഞ്ഞിനെ വാണി വിലാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധന നടത്തിയ ശേഷം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി ഗൈനക്കോളജിസ്റ്റും ശിശുരോഗവിദഗ്ദ്ധനും പറഞ്ഞു.
തുടർന്ന് ഹരോഹള്ളി പോലീസിനെ അറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയെ പിന്നീട് മഡിവാലയിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
Post Your Comments