Latest NewsNewsIndia

കര്‍ഷകരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച കങ്കണയോടെ ബി.ജെപിക്ക് മൃദുസമീപനം; വിമർശനവുമായി ശിവസേന

മുംബൈ : ബി.ജെപിക്കെതിരെ വിമർശനവുമായി ശിവസേന. കര്‍ഷകരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച കങ്കണ റണാവത്തിനോട് ബി.ജെപി. മൃദുസമീപനം സ്വീകരിക്കുന്നു എന്നും ശിവസേന പറഞ്ഞു.  ശിവസേന മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് ബിജെപിയെ ശിവസേന രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ബി.ജെ.പി. കര്‍ഷകര്‍ക്കെതിരായ പരാമര്‍ശത്തിനെതിരേ നിശബ്ദത പാലിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നുണ്ട്.

നടിയുടെ പേരെടുത്തുപറയാതെയാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. ‘സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന കര്‍ഷകര്‍ ഭീകരവാദികളാണ്. ആരെങ്കിലും ഇത് പറയുകയാണെങ്കില്‍ അപ്പോഴത് കളളത്തരമാകും. ബി.ജെ.പി. കര്‍ഷകര്‍ക്കുണ്ടായ അപമാനത്തില്‍ നിശബ്ദത പാലിക്കുകയാണ്.കര്‍ഷകര്‍ ഭീകരവാദികളാണ്. മുംബൈ പാകിസ്താനാണ് സിവിക് ബോഡി ബാബറുടെ സൈന്യവും. കര്‍ഷകര്‍ക്കുണ്ടായ അപമാനത്തില്‍ ബി.ജെ.പി. മുഖംമൂടി മാറ്റി പ്രതികരിക്കാന്‍ തയ്യാറാകണം.’ മുഖപ്രസംഗത്തില്‍ പറയുന്നു.

ബില്ലുകള്‍ പാസ്സായതിനെ തുടര്‍ന്ന് ബില്ലിനെ ചരിത്രപരവും അനിവാര്യവും എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ട്വീറ്റുകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ബില്ലുകളെ കുറിച്ചുളള കങ്കണയുടെ അഭിപ്രായ പ്രകടനം.

‘പ്രധാനമന്ത്രി ജീ ഉറങ്ങുന്നവനെ വിളിച്ചെഴുന്നേല്‍പ്പിക്കാനാകും എന്നാല്‍ ഉറക്കം നടിക്കുന്നവനെ മനസ്സിലാകുന്നില്ലെന്ന് അഭിയിക്കുന്നവനെ അവരെ മനസ്സിലാക്കിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ എന്ത് അര്‍ഥമാണ് ഉളളത്. ഇത് അതേ ഭീകരവാദികളാണ്, സിഎഎ കാരണം ആരുടേയും പൗരത്വം നഷ്ടപ്പെട്ടില്ല, എന്നാല്‍ അവര്‍ ചോരപ്പുഴ തന്നെ ഒഴുക്കി.’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button