Latest NewsKeralaNewsIndia

ഇടതുപക്ഷ എം.എല്‍.എമാരുടെ നിയമസഭയിലെ കയ്യാങ്കളി ; കേസിൽ വിധി ഇന്ന്

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ കാലത്ത് ബജറ്റുമായി ബന്ധപ്പെട്ട് ഇടതുപക്ഷ എം.എല്‍.എമാര്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയ കയ്യാങ്കളിയിൽ ഇന്ന് വിധി. 2015 മാര്‍ച്ച് 13 നു അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്പീക്കറുടെ കസേരയടക്കം വലിചിട്ട് പ്രതിഷേധിച്ച കേസിലാണ് തിരുവനന്തപുരം ചീഫ് ജൂഡിഷ്യല്‍ മജിസട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കുക.

Read Also : ചരിത്രമെഴുതി ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​കസേ​​​ന​​​ ; യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ല്‍ ആ​​​ദ്യമായി വനിത നാവികസേന ഉദ്യോഗസ്ഥര്‍ 

മന്ത്രിമാരായ ഇ.പി ജയരാജന്‍, കെടി ജലീല്‍ എന്നിവരുള്‍പ്പടെ ആറുപേരാണ് കേസിലെ പ്രതികള്‍.ഇതിനിടെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

Read Also : പക്ഷികളെയും പാമ്പുകളെയും വിഴുങ്ങുന്ന ഭീമൻ എട്ടുകാലി ; വൈറലായി വീഡിയോ 

എന്നാല്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ തടസ്സ ഹരജി നല്‍കിയിരുന്നു. ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് കേസില്‍ വിധി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button