Latest NewsNewsIndia

ജമ്മു കശ്മീരിൽ നൂതന പദ്ധതികൾക്കായി 18 ലക്ഷം ഡൊമിസൈൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത കേന്ദ്ര സർക്കാർ

ശ്രീനഗർ : ജമ്മു കശ്മീരിൽ ഇതുവരെ 18 ലക്ഷം ഡൊമിസൈൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി കേന്ദ്ര സർക്കാർ. മുൻപ് ഭീകരരെ ഭയന്ന് ഇത്തരം സേവനങ്ങൾ വേണ്ടെന്ന് വയ്ക്കുകയായിരുന്ന കശ്മീരികൾ അമിതാധികാരം റദ്ദാക്കിയതോടെയാണ് ഉന്നത വിദ്യാഭ്യാസത്തിനും , പുതിയ സംരംഭങ്ങൾ തുടങ്ങാനുമൊക്കെയായി ഈ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നത്.

ഇതുവരെ 21.99 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായും , ജമ്മു കശ്മീർ സർക്കാർ 18.52 ലക്ഷം ഡൊമൈസൽ സർട്ടിഫിക്കറ്റുകൾ നൽകിയതായും സർക്കാർ അറിയിച്ചു. കേന്ദ്രഭരണ പ്രദേശത്തെ 20 ജില്ലകളിൽ നിന്നുള്ള ഏകീകൃത കണക്കുകൾ പ്രകാരം 21,99,513 പേർ ഡൊമിസൈൽ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചു, അതിൽ 20,87,815 പേരുടെ അപേക്ഷകളിൽ തീർപ്പായി. ബാക്കിയുള്ള അപേക്ഷകൾ നിർദ്ദിഷ്ട രേഖകൾ ഇല്ലാത്തതിനാൽ നിരസിക്കുകയായിരുന്നു.

തിങ്കളാഴ്ച വരെ 18,52,355 പേർക്ക് ഡൊമൈസൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്, ബാക്കിയുള്ളവരുടെ അപേക്ഷകളിൽ ഉടൻ തീർപ്പാകും . 34,473 ഡൊമിസൈൽ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് മാത്രം നൽകിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത കുടിയേറ്റക്കാർക്കും അവരുടെ കുട്ടികൾക്കും 19,479 പേരും സർട്ടിഫിക്കറ്റുകൾ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button