അടുത്തിടെ ആത്മഹത്യ ചെയ്ത ബോളിവുഡ് നടന് സുശാന്ത് സിംങുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അന്വേഷണം നടി ദീപിക പദുക്കോണിലേക്കും. ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യും. തുടര്‍ന്ന് ദീപകയേയും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ പുറത്ത്.
ബോളിവുഡ് താരം സുശാന്തിന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വാട്സാപ്പ് ചാറ്റുകളില്‍ ദീപകയുടെ പേരുണ്ടെന്നാണ് സൂചന. ബോളിവുഡിലെ മുന്‍നിര നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലി ഖാന്, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചിരുന്നു.
എന്നാൽ പൂനെയ്ക്ക് സമീപം ലോണാവാലയിലെ സുശാന്തിന്റെ ഫാം ഹൗസില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലഹരിപാര്‍ട്ടിയെ ചുറ്റിപ്പറ്റിയാണ് കൂടുതല്‍ ബോളിവുഡ് താരങ്ങളുടെ പേരുകള്‍ ഉയരുന്നത്. ചില ചലച്ചിത്ര പ്രവര്‍ത്തകരുടെ പേരുകള്‍ റിയ ചക്രവര്‍ത്തിയും വെളിപ്പെടുത്തിയത് വിവാദമായിരുന്നു.
Post Your Comments