Latest NewsIndiaNews

ഇന്ത്യയിലെ സ്മാര്‍ട്ട് നഗരമാകാന്‍ ഒരുങ്ങി അയോധ്യ : സരയൂനദീതീരത്തെ ഭൂമിയില്‍ വന്‍ നിക്ഷേപമിറക്കാന്‍ വന്‍കിട ബിസിനസ്സുകാര്‍ തമ്മില്‍ മത്സരം … ഭൂമിയ്ക്ക് പൊള്ളുന്ന വിലയും

അയോധ്യ: ഇന്ത്യയിലെ സ്മാര്‍ട്ട് നഗരമാകാന്‍ ഒരുങ്ങി അയോധ്യ , സരയൂനദീതീരത്തെ ഭൂമിയില്‍ വന്‍ നിക്ഷേപമിറക്കാന്‍ വന്‍കിട ബിസിനസ്സുകാര്‍ തമ്മില്‍ മത്സരം … ഭൂമിയ്ക്ക് പൊള്ളുന്ന വിലയും . രാമ ക്ഷേത്ര നിര്‍മാണത്തിന് ഭൂമി പൂജ കഴിഞ്ഞതോടെ അയോധ്യയില്‍ സ്ഥല വിലയും താമസ സൗകര്യങ്ങളുടെ വാടകയിലും വലിയ വര്‍ധനവ്. ഭൂമി പൂജ നടക്കുന്നതിന് മുമ്പുണ്ടായിരുന്ന വിലയേക്കാള്‍ 30 ശതമാനം മുതല്‍ 40 ശതമാനം വരെയാണ് സ്ഥല വില ഉയര്‍ന്നത്.

read also : നിങ്ങൾ ഖുർ ആന്റെ പിന്നാലെ പോകാതെ സ്വർണക്കടത്തിന് പിന്നാലെ പോകൂ ,ഖുർആൻ എന്ത് പിഴച്ചു ” ; പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

നഗരം കേന്ദ്രീകരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി. നക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ നിര്‍മിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍നിന്നും നിക്ഷേപകര്‍ എത്തിയതോടെയാണ് ഭൂമി വിലയില്‍ കുതിച്ചുചാട്ടം ഉണ്ടായത്. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഉണ്ടാകാന്‍ പോകുന്ന തീര്‍ത്ഥാടക തിരക്ക് മുന്നില്‍ കണ്ടാണ് അടിസ്ഥാന സൗകര്യങ്ങളുടെ വന്‍തോതിലുള്ള വികസനം ആസൂത്രണം ചെയ്തിരിക്കുന്നത്.

വിമാനത്താവളം അടക്കമുള്ള സൗകര്യങ്ങള്‍ നിര്‍മിക്കുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനവും സ്ഥല വില ഉയരാന്‍ കാരണമായി. അയോധ്യയില്‍ ചതുരശ്ര അടിക്ക് 900 രൂപയായിരുന്നു ഭൂമി വില. കോടതി വിധിക്കു ശേഷം ചതുരശ്ര അടിക്ക് 1000 മുതല്‍ 1500 രൂപ വരെയായി. ഭൂമി പൂജ കഴിഞ്ഞതോടെ 2000 മുതല്‍ 3000 രൂപ വരെയായി വില ഉയര്‍ന്നിട്ടുണ്ട്. സരയു നദി തീരത്തുള്ള ഭൂമിക്കാണ് ഏറെ ആവശ്യക്കാരുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button