ബെയ്ജിംഗ് : തായ്‌വാൻ ദ്വീപിന് സമീപം ചൈനീസ് പോർവിമാനങ്ങൾ വട്ടമിട്ട് പറക്കുന്നതിന് പിന്നാലെ ചൈനയ്ക്ക് മുന്നറിയിപ്പുമായി തായ് വാൻ പ്രസിഡന്റ് രംഗത്തെത്തി.
Read Also : ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ
തായ്‌വാൻ കടലിടുക്കിൽ ഉടനീളം വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ചൈനീസ് പോർവിമാനങ്ങള്‍ തായ്‌വാൻ വ്യോമാതിർത്തിയിലേക്ക് കടന്നത്.രണ്ട് ബോംബറുകളും 16 പോർവിമാനങ്ങളുമാണ് ചൈന തായ്‌വാൻ കടലിടുക്ക് ഭാഗത്തേക്ക് എത്തിച്ചത്. 12 ജെ–16, രണ്ട് ജെ–10, രണ്ട് ജെ–11, രണ്ട് എച്ച്–6 ബോംബറുകൾ, ഒരു വൈ–8 എസ്ഡബ്ലിയു ആണ് തായ്‍വാന്റെ ഭാഗത്തേക്ക് കൊണ്ടുവന്നതെന്നാണ് റിപ്പോർട്ട്. 19 സൈനിക വിമാനങ്ങളുടെ ഒരു സംഘമാണ് ശനിയാഴ്ച തായ്‌വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പറന്നത്.
എന്നാൽ, ആദ്യം ആക്രമിക്കാൻ തായ്‌വാൻ മുന്നിട്ടിറങ്ങില്ല. എന്നാൽ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് തായ്‌വാൻ ഇപ്പോൾ.
Post Your Comments