തിരുവനന്തപുരം : പൊതുരംഗത്തു നിന്ന് ശോഭ സുരേന്ദ്രന്‍ മാറി നിന്നതിനു പിന്നില്‍ ബിജെപി സംസ്ഥാന നേതൃത്വമായുള്ള പടലപിണക്കമല്ല, കാരണം മറനീക്കി പുറത്തുവരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം ശോഭ സുരേന്ദ്രന്റെ പ്രവര്‍ത്തന മണ്ഡലം ദേശീയ തലത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബി ജെ പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം ശക്തമാക്കുന്ന അവസരത്തിലാണ് ശോഭ സുരേന്ദ്രന്റെ അസാന്നിദ്ധ്യം കേരളം ചര്‍ച്ച ചെയ്യുന്നത്. ശബരിമല പ്രക്ഷോഭങ്ങളിലടക്കം അണികളെ ആവേശത്തിലാഴ്ത്തി, പാര്‍ട്ടി സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച സത്യാഗ്രഹത്തിലടക്കം സമരപാതയില്‍ മുന്നണിപോരാളിയായിരുന്നു ശോഭ സുരേന്ദ്രന്
ഇപ്പോള്‍ ശോഭയുടെ അസാന്നിദ്ധ്യം പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായുള്ള പടലപിണക്കം കാരണമാണെന്ന തരത്തിലാണ് വിവിധ മാദ്ധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് ശോഭ സുരേന്ദ്രന്‍ ഇപ്പോഴും തുടരുന്നുണ്ടെന്ന മറുപടിയാണ് ആരോപണങ്ങളുടെ മുനയൊടിക്കാനായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇതിനിടെയാണ് ദേശീയ തലത്തില്‍ ഒരു പ്രമുഖ സ്ഥാനം ശോഭ സുരേന്ദ്രന് ഉടന്‍ ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി ഉന്നതങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. അത് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്കാകുമെന്നും അറിയുന്നു. നരേന്ദ്ര മോദിയുമായും അമിത്ഷായുമായും പോലും അടുപ്പമുള്ള നേതാവാണ് ശോഭ സുരേന്ദ്രന്‍.
Post Your Comments