KeralaLatest NewsNews

കാര്‍ഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപി മാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമെന്ന് മുഖ്യമന്ത്രി

കര്‍ഷക ജീവിതം തകര്‍ക്കുന്ന കാര്‍ഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപി മാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ 60000 ല്‍ അധികം കര്‍ഷക ആത്മഹത്യചെയ്ത രാജ്യമാണ് നമ്മുടേതെന്നും 2019-ല്‍ മാത്രം 10281 കര്‍ഷകരാണ് ആത്മത്യ ചെയ്തതെന്നും കര്‍ഷക ജീവിതം എക്കാലത്തേക്കും ദുരിതത്തില്‍ മുക്കാനുള്ള നിയമ നിര്‍മ്മാണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കര്‍ഷകരെ കോര്‍പറേറ്റ് ഫാമിങ്ങിന്റെ അടിമകളാക്കുന്നത് നാടിനെ അപരിഹാര്യമായ നാശത്തിലേക്കാണ് നയിക്കുക. ഈ അനീതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പാര്‍ലമെന്റില്‍ പോലും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ സകല മൂല്യങ്ങളേയും നിഷേധിക്കുന്ന പ്രവണതയാണെന്നും കര്‍ഷകര്‍ക്കൊപ്പം രാജ്യം മുഴുവന്‍ ചേരേണ്ടതുണ്ടെന്നും കര്‍ഷകരുടെ ജീവല്‍പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ജീവല്‍പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

കര്‍ഷക ജീവിതം തകര്‍ക്കുന്ന കാര്‍ഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപി മാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണ്. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ 60000 ല്‍ അധികം കര്‍ഷക ആത്മഹത്യചെയ്ത രാജ്യമാണ് നമ്മുടേത്. 2019-ല്‍ മാത്രം10281 കര്‍ഷകരാണ് ആത്മത്യ ചെയ്തത്. കര്‍ഷക ജീവിതം എക്കാലത്തേക്കും ദുരിതത്തില്‍ മുക്കാനുള്ള നിയമ നിര്‍മ്മാണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കര്‍ഷകരെ കോര്‍പറേറ്റ് ഫാമിങ്ങിന്റെ അടിമകളാക്കുന്നത് നാടിനെ അപരിഹാര്യമായ നാശത്തിലേക്കാണ് നയിക്കുക. ഈ അനീതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പാര്‍ലമെന്റില്‍ പോലും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ സകല മൂല്യങ്ങളേയും നിഷേധിക്കുന്ന പ്രവണതയാണ്. കര്‍ഷകര്‍ക്കൊപ്പം രാജ്യം മുഴുവന്‍ ചേരേണ്ടതുണ്ട്. കര്‍ഷകരുടെ ജീവല്‍പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ജീവല്‍പ്രശ്‌നമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button