Latest NewsNewsInternational

ഇറാനേയും ചൈനയേയും നേപ്പാള്‍ വഴിവിട്ട് സഹായിക്കുന്നതായി അന്താരാഷ്ട്ര ഏജന്‍സികള്‍

ലണ്ടന്‍ : ചൈനയേയും ഇറാനേയും നേപ്പാള്‍ വഴിവിട്ട് സഹായിക്കുന്നതായി കണ്ടെത്തല്‍.
ആണവ പ്രശ്‌നത്തിലും മനുഷ്യാവകാശ പ്രശ്‌നത്തിലും ഐക്യരാഷ്ട്രസഭയുടേയും സുരക്ഷാ കൗണ്‍സിലിന്റേയും നിയന്ത്രണമുള്ള രാജ്യങ്ങളെ സഹായിക്കുന്നതായാണ് കണ്ടെത്തല്‍.

കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് അന്താരാഷ്ട്ര സാമ്പത്തികാന്വേഷണ സംഘടന ഇറാനെതിരെ വരുത്തിയിരിക്കുന്നത്. ഇതിനൊപ്പമാണ് ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും നിയന്ത്രണം വരുത്തിയത്. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കും വിദേശത്തുനിന്നുള്ള നിരവധി സാമ്പത്തിക ഇടപാടുകള്‍ക്ക് നേപ്പാള്‍ ഇടനിലക്കാരായി നിൽക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നേപ്പാളിലെ നിരവധി കമ്പനികളും ബാങ്കുകളും ഇറാനും ചൈനയ്ക്കുമായി പ്രവര്‍ത്തിക്കു ന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകള്‍ ലഭിച്ചു. ഐക്യരാഷ്ട്ര സഭയുടെ മാര്‍ഗ്ഗരേഖകളെ വഞ്ചിച്ചുവെന്ന ഗുരുതരമായ കുറ്റമാണ് നേപ്പാള്‍ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഒരു രാജ്യത്തിനെതിരെ സാമ്പത്തിക നിയന്ത്രണം വന്നാല്‍ ഐക്യരാഷ്ട്ര സഭ അറിയാതെ മറ്റൊരു രാജ്യവും ഒരു തരം സാമ്പത്തിക ഇടപാടുകളും കുറ്റാരോപിത രാജ്യങ്ങളുമായി നടത്താന്‍ പാടുള്ളതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button