Latest NewsBollywoodNewsEntertainment

വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ട് ലൈംഗികാവയവയും കാണിക്കും, പാര്‍ട്ടിക്കിടയില്‍ ചുംബിക്കും; കങ്കണ

ജോലിക്കു വരാന്‍ അപ്പോയിന്റ്മെന്റ് എടുക്കും പക്ഷേ വീട്ടിലെത്തിയാല്‍ ലൈം​ഗികാതിക്രമം നടത്തും

സിനിമാ മേഖലയില്‍ വീണ്ടും ലൈംഗിക ആരോപണം ശക്തമാകുന്നു. സംവിധായകനും നടനുമായ അനുരാ​ഗ് കശ്യപിന് എതിരെ നടി പായല്‍ ഘോശ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്തുണയുമായി നടി കങ്കണ റണാവത്ത്. അനുരാ​ഗ് കശ്യപ് തന്റെ പങ്കാളികളെയെല്ലാം ചതിച്ചിട്ടുണ്ടെന്നും പായല്‍ ഘോഷിന്റെ ആരോപണത്തില്‍ പറഞ്ഞതുപോലെ ചെയ്യാന്‍ അയാള്‍ക്ക് കഴിയുമെന്നും ട്വിറില്‍ താരം പ്രതികരിച്ചു. ബോളിവുഡ് മുഴുവന്‍ ലൈംഗിക ഇരപിടിയന്‍മാരാണെന്നും കങ്കണ പറഞ്ഞു..

”നിരവധി പേരെ വിവാഹം ചെയ്തിട്ടും ഒരു പങ്കാളിയോട് മാത്രം ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ആള്‍ അല്ല അനുരാഗ്. പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡില്‍ സ്ഥിരം നടക്കുന്ന സംഭവമാണെന്നും പുറത്തുനിന്നു വരുന്ന പെണ്‍കുട്ടികളെ അവരുടെ അടുത്തേക്കു വരുന്ന ലൈംഗിക തൊഴിലാളികളായാണ് കണക്കാക്കുന്നത്. ” താരം കുറിച്ചു.

കൂടാതെ പായല്‍ അനുഭവിച്ചതുപോലുള്ള അനുഭവങ്ങള്‍ തനിക്കും നേരിടേണ്ടിവന്നിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. ” പല വലിയ നടന്‍മാരും ഇങ്ങനെ എന്നോടു ചെയ്തിട്ടുണ്ട്. വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് നമ്മുടെ നേരെ ലൈംഗികാവയവയും കാണിച്ച്‌ അവര്‍ വരും. പാര്‍ട്ടിക്കിടയിലെ സൗഹൃദ ഡാന്‍സിനിടയില്‍ അവര്‍ നമ്മെ ചുംബിക്കും. ജോലിക്കു വരാന്‍ അപ്പോയിന്റ്മെന്റ് എടുക്കും പക്ഷേ വീട്ടിലെത്തിയാല്‍ ലൈം​ഗികാതിക്രമം നടത്തും. വ്യാജവും പാവക്കല്യാണങ്ങളും നിറഞ്ഞ, ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്. എല്ലാ ദിവസവും ഒരോ പുതിയ പെണ്‍കുട്ടികള്‍ അവരെ സന്തോഷിപ്പിക്കുമെന്നാണ് അവരുടെ വിചാരം. ദുര്‍ബലരായ ചെറുപ്പക്കാരോടും അവരിതു ചെയ്യും. എനിക്ക് നേരെയുണ്ടായ ആക്രമങ്ങള്‍ക്ക് ഞാന്‍ തിരിച്ചടി കൊടുത്തിട്ടുണ്ട്. അതിനാല്‍ എനിക്ക് മീടൂ ആവശ്യമില്ല. എന്നാല്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് ഇത് വേണം- കങ്കണ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button