കണ്ണൂർ : ബോംബ് പൊട്ടി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ സിപിഎം പ്രവർത്തകന്റെ വീട് സന്ദർശിക്കാനെത്തിയ ഡി.സി.സി അധ്യക്ഷൻ സതീശൻ പാച്ചേനിയെ കയ്യേറ്റം ചെയ്യുകയും തടഞ്ഞുവെക്കുകയും ചെയ്ത സിപിഎം നടപടി ഗുരുതരമായ ഭവിഷ്യത്തുകൾ ക്ഷണിച്ചുവരുത്തുമെന്ന് ഓർക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ എം പി.
ആളെ കൊല്ലാനും പാർട്ടി ഓഫീസ് തകർക്കാനും ബോംബുകൾ നിർമ്മിക്കുകയും ആയുധ സംഭരണം നടത്തുകയും ചെയ്യുന്ന സിപിഎമ്മിന് ഓശാന പാടുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലയിലെ പോലീസ് സംവിധാനം പൂർണമായും നിഷ്ക്രിയമായ അവസ്ഥയിലാണ്. സിപിഎം ക്രിമിനൽസംഘം അഴിഞ്ഞാടുമ്പോൾ പോലീസ് കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുന്നു. കാക്കി ഉടുപ്പിന്റെ മാന്യതയും ഉത്തരവാദിത്വവും കളഞ്ഞു കുളിക്കാതെ ജില്ലയിലെ പോലീസ് സേന പെരുമാറണമെന്നും നാടിനെ കലാപത്തിലേക്ക് നയിക്കാനുള്ള സിപിഎം നീക്കം അനുവദിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു.
Post Your Comments