KeralaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴ തുടരും ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും കനത്ത മവ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീ7മ കേന്ദ്രം. പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം എറണാകുളം ഇടുക്കി തൃശൂര്‍ പാലക്കാട മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

READ MORE :  മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ച്ചന്ന് വീണു ; 8 പേര്‍ മരിച്ചു, അഞ്ച് പേരെ രക്ഷപ്പെടുത്തി, നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സൂചന

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. അറബിക്കടലില്‍ ശക്തമായ കാലവര്‍ഷക്കറ്റ് വീശുന്നതിനാല്‍ ആണിത്. തീരപ്രദേശത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ പല നദികളിലും ജലനിരപ്പ് അപകടനിലയ്ക്കടുത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button