Latest NewsIndiaNewsCrime

ചികിത്സ തേടിയെത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ

ശിര്‍ദ്ധി :ചികിത്സക്കായി എത്തിയ പന്ത്രണ്ടുകാരിയെ ലൈംഗികമായ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. മഹാരാഷ്ട്ര അഹമ്മദ്നഗര്‍ ജില്ലയിലെ ശിർദ്ധിയിൽ നിന്നുള്ള ഡോ. വസന്ത് തമ്പെ എന്നയാളാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 19നാണ് സംഭവം നടന്നത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ഇയാളുടെ ആശുപത്രിയിലെത്തിച്ചതെന്ന് ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് സോമന്ത് വാക്ചുരെ പറയുന്നു. പിതാവാണ് കുട്ടിയെ ഡോക്ടറുടെ അരികിലെത്തിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടർ പിതാവിനെ മരുന്ന് വാങ്ങുന്നതിനായ പറഞ്ഞ് വിട്ടു. ഇതിനു ശേഷം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

അറസ്റ്റിലായ ഇയാളെ രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഐപിസി വകുപ്പുകൾക്ക് പുറമെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ ആക്ട് പ്രകാരവും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ടന്‍റ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button