Latest NewsNewsIndia

രണ്ട് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നുവീണ്‌ മരിച്ചവരുടെ എണ്ണം 10 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം പത്തായി. പുതുതായി 2 മൃതദേഹങ്ങൾ കൂടി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ചതോടെയാണിത്. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ നടന്ന അപകടത്തിൽ നേരത്തെ 8 മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നു.

Read also: ശക്തമായ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാം ​തു​റ​ന്നു

മഹാരാഷ്ട്രയിലെ ഭീവണ്ടിയിലാണ് മൂന്നുനില കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 25 പേരോളം ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സംഭവത്തേ തുടര്‍ന്ന് ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാര്‍ 20 പേരെ രക്ഷപ്പെടുത്തി.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്നതിൽ ഖേദിക്കുന്നു. ദു:ഖിതരായ കുടുംബങ്ങൾക്ക് അനുശോചനം. രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

21 ഫ്‌ളാറ്റുകളാണ് ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. 1984ലാണ് കെട്ടിടം നിര്‍മിച്ചതെന്നാണ് വിവരങ്ങള്‍.

shortlink

Post Your Comments


Back to top button