Latest NewsIndiaNews

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 37 ആയി, രക്ഷാദൗത്യം മൂന്നാം ദിനവും തുടരുന്നു

മുംബൈ: മഹാരാഷ്ട്ര ഭിവണ്ടി കെട്ടിട ദുരന്തത്തിൽ മരണം 37 ആയി. രക്ഷാദൗത്യം മൂന്നാം ദിനവും തുടരുകയാണ്. മരിച്ചവരിൽ 7 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യതയെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്.

Read also: കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തിൽ; കേരളം സമൂഹ വ്യാപന ഭീഷണിയിൽ

ധമാൻകർ നാക്കയിലെ നാർപോളി പട്ടേൽ കോംപൗണ്ടിൽ 40 ഫ്ലാറ്റുകളുള്ള മൂന്നുനില കെട്ടിടത്തിന്റെ ഒരുഭാഗമാണ് നിലംപൊത്തിയത്. 43 വർഷം പഴക്കമുളളതാണു കെട്ടിടം. ദുന്തത്തിനു പിന്നാലെ സമീപത്തെ 2 കെട്ടിടങ്ങൾ കോർപറേഷൻ ഒഴിപ്പിക്കുകയും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ആളുകൾ ഗാഢനിദ്രയിലായിരിക്കെയാണ് അപകടം. മില്ലുകളുടെയും ഗോഡൗണുകളുടെയും നഗരമായ ഭിവണ്ടിയിൽ രാത്രി ഷിഷ്റ്റിൽ ജോലി ചെയ്യുന്നവരും അയൽക്കാരുമാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയത്.

 

shortlink

Post Your Comments


Back to top button