തൃശ്ശൂർ: ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ തൃശൂർ ജില്ലയിലെ പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് വെള്ളം തുറന്നു വിടാൻ തുടങ്ങി. ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങള്‍ നദിയില്‍ ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
മഴ കനത്തതോടെ വാളയാര്‍ ഡാമും രാവിലെ പത്തോടെ തുറക്കും. വയനാട്ടിലും മഴ ശക്തമായി തുടരുകയാണ്. വയനാട് പനമരത്തും മാനന്തവാടിയിലും പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
Post Your Comments