52 കാരനായ ഗ്രാമത്തലവനെ വെടിവച്ച് കൊന്ന സംഭവത്തില്‍ 22 കാരന്‍ അറസ്റ്റില്‍. പിത്തോറഗഡിലെ ബെരിനാഗ് പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഉത്തരാഖണ്ഡ് പോലീസാണ് 22കാരനെ അറസ്റ്റ് ചെയ്തു.
ബാന്റി മച്ചിഖേത് ഗ്രാമത്തിലെ തലവന്‍ പുഷ്‌കര്‍ സിംഗ് ഡാംഗിയെ അതേ ഗ്രാമത്തിലെ 22 കാരനായ നിരാജ് സിംഗ് വെടിവച്ച് കൊല്ലുകയായിരുന്നു. ഗ്രമത്തലവന്റെ ഇളയ സഹോദരന്റെ ലൈസന്‍സുള്ള തോക്ക് പ്രതി മോഷ്ടിച്ചിരുന്നു. അത് ഉപയോഗിച്ചാണ് പ്രതി 52കാരനെ വെടിവച്ച് കൊന്നത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ഗ്രാമത്തിലെ ഒരു ടോയ്ലറ്റില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിനിടെ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ എന്തെങ്കിലും ശത്രുതയുണ്ടായിരുന്നുവെന്ന് ബെറിനാഗ് പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഹേം ചന്ദ്ര പന്ത് പറഞ്ഞു.
Post Your Comments