ഹൈദരാബാദ്: തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ആസിഫാബാദ് ജില്ലയിലെ കൊമരം ഭീം പ്രദേശത്ത് ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ജില്ലയിലെ പേപ്പർ നഗർ ഡിവിഷനിലെ കടമ്പ വനമേഖലയിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് തിരച്ചിൽ നടത്തിയത്.
Read also: അനുരാഗ് കശ്യപിനെതിരായ ലൈംഗികാരോപണം; പായൽ ഘോഷിന് പിന്തുണയുമായി കങ്കണ റണാവത്
തിരച്ചിൽ നടത്തിയ പോലീസുകാർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തതായി ജില്ലാ പോലീസ് സൂപ്രണ്ട് വി സത്യനാരായണ പറഞ്ഞു. പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മാവോയിസ്റ്റ് കമ്മാൻഡർ അഡെലു എന്ന ഭാസ്കർ ഏറ്റുമുട്ടലിനിടയിൽ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.
Post Your Comments