കൊച്ചി: അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ കൊച്ചിയില്‍ പിടിയിലായ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് ദില്ലിയിലേക്ക് കൊണ്ടുപോകും. ദില്ലി കോടതിയില്‍ ഹാജരാക്കാനാണ് പെരുമ്പാവൂര്‍, കളമശ്ശേരി മേഖലകളില്‍ നിന്ന് ഇന്നലെ പിടികൂടിയ മുര്‍ഷിദാബാദ് സ്വദേശി മുര്‍ഷിദ് ഹസ്സന്‍, പെരുമ്പാവൂരില്‍ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈന്‍ എന്നിവരെ കൊണ്ടു പോകുന്നത്. ദില്ലിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ തുടര്‍ അന്വേഷണം ദില്ലിയിലാകും നടക്കുക. ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു.
അതേസമയം ഇന്നലെ കൊച്ചിയില്‍ പിടിയിളായ മൂന്ന് പേര്‍ക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ചുകൂടി അന്വേഷണം എന്‍ഐഎ കൊച്ചി യുണിറ്റ് അന്വേഷണം തുടരുന്നുണ്ട്. അറസ്റ്റിലായ 3 പേരും ബംഗാള്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറിയ വിദേശികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബിന്‍ ലാദന്‍ രൂപം കൊടുത്ത അല്‍ ഖ്വയ്ദയുടെ ദക്ഷിണേന്ത്യന്‍ മൊഡ്യൂളിനു വേണ്ടി ധനസമാഹരണം നടത്തുന്നവരാണ് അറസ്റ്റിലായ 3 പേരും.
കേരളത്തിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍നായിരുന്നു ഇവരുടെ പദ്ധതി . പാക്കിസ്ഥാനിലെ അല്‍ഖ്വയ്ദ ഘടകവുമായി നേരിട്ടു ബന്ധമുള്ള 5 പേരെ തേടിയാണു എന്‍ഐഎ ഒരാഴ്ചയായി കേരളത്തില്‍ വലവിരിച്ചത്. ഇതില്‍ 3 പേരെയാണു പിടികൂടിയത്. ശേഷിക്കുന്ന 2 പേര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.
Post Your Comments