KeralaLatest NewsNews

ഭീകരതയുടെ നേഴ്സറി മുതൽ സർവ്വകലാശാല വരെയായ കേരളത്തിലേക്ക് അൽ_ഖ്വയ്തയ്ക്ക് സ്വാഗതം: അഡ്വ.എസ്.സുരേഷ്

തിരുവനന്തപുരം: എറണാകുളത്ത് അല്‍ഖ്വയ്ത ഭീകരർ എന്‍ഐഎയുടെ പിടിയിലായ സംഭവത്തിൽ, കേരളം മാറി മാറി ഭരിച്ച ഇടത് വലതു സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് അഡ്വ എസ് സുരേഷ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇടത് വലതു സർക്കാരുകളെ നിശിദമായി വിമർശിച്ചത്.

സി.പി.എമ്മും കോൺഗ്രസ്സും മാറിമാറി ഭരിക്കുന്ന കേരളത്തേക്കാൾ ഭീകരതയ്ക്ക് സുരക്ഷിതമായ താവളം ലോകത്തില്ലെന്നും കേരളം ഭീകരതയുടെ നേഴ്സറി മുതൽ സർവ്വകലാശാല വരെയായണെന്നും അദ്ദേഹം വിമർശിക്കുന്നു.

Read also: ഉത്തർപ്രദേശിൽ ഇഷ്ടിക തൊഴിലാളികൾ സഞ്ചരിച്ച വാഹനം ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് നാല് മരണം

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

#അൽ_ഖ്വയ്ത ക്ക് വിരുന്നൊരുക്കിയ കേരള നാട്ടിൽ:
ചുമപ്പ് – പച്ച പരവതാനി ഒരുങ്ങുന്നു…..
*മുൻ ‘സിമി’ ( #SIMI )നേതാവ് മന്ത്രിയായ നാട്ടിൽ…
*കോയമ്പത്തൂർ, ബാംഗ്ളൂർ ബോംബ് സ്ഫോടന കേസ്സ് പ്രതിക്ക് പൗരസ്വീകരണം നൽകിയ നാട്ടിൽ…..
*ഭീകരവാദിയെ ജയിൽ മോചിപ്പിക്കണമെന്ന് അസംബ്ലിയിൽ ഐകകണ്ഠേന പ്രമേയം പാസാക്കിയ നാട്ടിൽ….
*ബിൻ ലാഥന് കവിത എഴുതിയ സാംസ്കാരിക നായകളുടെ നാട്ടിൽ….
*അജ്മൽ ഖസ്സബിന് മയ്യത്ത് നമസ്കാരം നടത്തിയ നാട്ടിൽ…..
*രാമജൻമ ഭൂമിയിൽ ബാബറി കെട്ടിടം പണിയണമെന്ന് ഐക്യ പ്രമേയം പാസാക്കിയ നാട്ടിൽ….
*സദാം ഹുസൈന് ഐക്യ ഹർത്താൽ നടത്തിയ നാട്ടിൽ…..
*SDPI, NDF, PDP… തുടങ്ങിയവരെ താലോലിക്കുന്ന മതേതര നാട്ടിൽ…..
*പരിശുദ്ധ ഖുർആൻ-ന്റെ മാവിൽ കള്ളക്കടത്ത് നടക്കുന്ന നാട്ടിൽ….
*ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടനത്തിന് ചാവേറിനെ നൽകിയ നാട്ടിൽ…..
*പാക് അതിർത്തിയിൽ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്ന മലയാളിയെ സംഭാവ ചെയ്യുന്ന നാട്ടിൽ….
*സിറിയയിലെ IS പരിശീല കേന്ദ്രത്തിലേക്ക് മലയാളികളെ പറഞ്ഞുവിട്ട നാടിൽ….
* വാഗമണിലും, നാന്നാത്തും ഭീകര പരിശീലന കേന്ദ്രങ്ങൾ സജ്ജമാക്കിയ നാട്ടിൽ…..
* പാനായിക്കുളത്ത് ഭീകരവാദികളെ പിടിച്ച് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ട ഭീകരവിരുദ്ധ പോലീസുള്ള നാട്ടിൽ….
* പാനായിക്കുളം ഭീകരരെ പിന്നെ ജോർജ്ജിയയിൽ നിന്നും, ജബൽപ്പൂരിൽ നിന്നും പിടിച്ചപ്പോൾ നാണംകെട്ട പോലീസുള്ള നാട്ടിൽ…..
*ലൗ ജിഹാദിനെ,മതേതര ജിഹാദാക്കിയ നാട്ടിൽ….
*പോലീസിൽ തന്നെ ” പച്ചവെളിച്ചം” എന്ന ഭീകര സെല്ലുള്ള നാട്ടിൽ…
*പൗരത്വ നിയമത്തിനെതിരെ ഭീകരരുമായി ചേർന്ന് കലാപം നടത്തിയ LDF – UDF ഭരിക്കുന്ന നാട്ടിൽ….
* സെക്രട്ടറിയേറ്റിൽ പോലും ജിഹാദി സാന്നിദ്ധ്യമുള്ള നാട്ടിൽ….
* പോലീസ് ആസ്ഥാനത്തെ e-mail പോലും ചേർത്തുന്ന ജിഹാദി യെ പോലും സംരക്ഷിക്കുന്ന നാട്ടിൽ….
* സക്കാത്തായി കള്ളക്കടത്ത് നടത്താവുന്ന ലോകത്തെ ഏക നാട്ടിൽ…
* പരിശുദ്ധ ഖുർആന്റെ മറവിലുള്ള കള്ളക്കാത്തിന് മതേതര മഹാത്മ്യം കിട്ടുന്ന നാട്ടിൽ….
* മാർക്സിസത്തിനും- മയക്കുമരുന്നിനും ഏകജാലക വിതരണ സംവിധാനമുള്ള നാട്ടിൽ….
* ഭീകരതക്ക് പുരോഗമന പട്ടം ലഭിക്കുന്ന ലോകത്തിലെ ഏക നാട്ടിൽ….
* ഭീകരർക്കൊരു പ്രശ്നം വന്നാൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഐക്യപ്പെടുന്ന നാട്ടിൽ…..
#അൽ_ഖ്വയ്ത ക്ക്
…………..സ്വാഗതം…………….
സി.പി.എം. – കോൺഗ്രസ്സ് ഒരുക്കുന്ന കേരളത്തെക്കാൾ ഒരു സുരക്ഷിത താവളം വേറെയില്ല.
ഭീകരതയുടെ നേഴ്സറി മുതൽ സർവ്വകലാശാല വരെയാണ്……
ഈ കേരളം…………

shortlink

Post Your Comments


Back to top button