മുസാഫാർനഗർ: ഉത്തർ പ്രദേശിൽ ഇഷ്ടിക തൊഴിലാളികൾ സഞ്ചരിച്ച വാഹനം ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. സഹാറൻപൂർ ജില്ലയിലെ ഗംഗോ-ടിട്രോ റോഡിൽ ശനിയാഴ്ച രാത്രി വൈകിയാണ് അപകടം നടന്നത്.
ഇഷ്ടിക ചൂള തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് അതിവേഗത്തിൽ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ 30 പേർക്ക് പരിക്കെറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
മുസാഫർനഗർ ജില്ലയിലെ പിപാൽഹേര ഗ്രാമത്തിൽ നിന്ന് ജോലിക്കായി തൊഴിലാളികൾ പഞ്ചാബിലേക്ക് പോകവെയായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു. മരിച്ചവരെല്ലാം മുസാഫർനഗർ ജില്ലക്കാരാണ്.
Post Your Comments