ന്യൂ ഡൽഹി: എയർ കംപ്രസ്സറുകളിൽ ഒളിപ്പിച്ച ഉയർന്ന നിലവാരമുള്ള കഞ്ചാവ് ഡൽഹിയിലെ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എൻസിബി) പിടിച്ചെടുത്തു. യുഎസിൽ നിന്ന് ഡിഎച്ച്എൽ കൊറിയർ കമ്പനി വഴി കടത്തിയ കഞ്ചാവാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. കേസിൽ ഒരു ലഖ്‌നൗ സ്വദേശി അറസ്റ്റിലായിട്ടുണ്ട് .
എൻസിബി പറയുന്നത് പ്രകാരം അറസ്റ്റിലായയാൾ അമേരിക്കയിൽ നിന്ന് നിരവധി തവണ കഞ്ചാവ് കടത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാം, വികാർ ആപ്പ് എന്നിവയിലൂടെയാണ് ഇയാൾ മയക്ക് മരുന്ന് ബുക്ക് ചെയ്യാറ്. ഇത് കൊറിയറുകളിലൂടെ അമേരിക്കയിൽ നിന്ന് ഡൽഹിയിലേക്ക് ഒളിപ്പിച്ച് കടത്തുകയാണ് പതിവ്. വെർച്വൽ കറൻസികളാണ് മയക്കുമരുന്ന് പെഡലർമാർക്ക് നൽകുന്നതിനായി ഉപയോഗിച്ചിരുന്നത്.
സുശാന്ത് സിംഗ് രജപുത് കേസിനുശേഷം എൻസിബി രാജ്യത്തൊട്ടാകെ ഇത്തരം കേസുകളിൽ കടുത്ത ജാഗ്രതയാണ് പുലർത്തുന്നത്. എൻസിബിയുടെ വിവിധ മേഖലകളിൽ നിന്നുള്ള ടീമുകൾ അതത് നഗരങ്ങളിൽ നടത്തിയ മയക്കുമരുന്ന് റെയ്ഡിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ആയിരക്കണക്കിന് കിലോ മരുന്നുകൾ കണ്ടെടുത്തു.
Post Your Comments