കൊച്ചി: കേരളത്തില്‍ ബംഗാളികളെന്ന പേരില്‍ എത്തുന്നത് ബംഗ്ലാദേശികള്‍ , അതിഥിത്തൊഴിലാളികളുടെ പേരില്‍ ഇവിടെ കഴിയുന്നത് കൊടുംകുറ്റവാളികളും തീവ്രവാദികളും. ഇവരെ കുറിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തില്‍ പെരുമ്പാവൂരാണ് ഇവരുടെ കേന്ദ്രം. കൊടുംകുറ്റവാളികള്‍ അതിഥിത്തൊഴിലാളികളെന്ന പേരില്‍ പലരും മാസങ്ങളാണ് ഇവിടെ ഒളിവില്‍ കഴിയുന്നത്.
പെരുമ്പാവൂര്‍ ഭീകരരുടെ ഒളികേന്ദ്രമായി മാറിയിട്ട് ഏറെക്കാലമായി. ലഷ്‌കര്‍ ഇ തൊയിബ ദക്ഷിണേന്ത്യന്‍ കമാണ്ടര്‍ തടിയന്റെവിട നസീര്‍ മുതല്‍ ആന്ധ്ര സര്‍ക്കാര്‍ തലക്ക് പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ് മല്ല രാജറെഡ്ഡിയും ഭാര്യ സുഗണയും വരെ ഒളിവില്‍ താമസിച്ചത് ഇവിടെയായിരുന്നു.
പാക് പരിശീലനം നേടിയ ബംഗ്ലാദേശികളായ രണ്ട് അല്‍ഖ്വയ്ദ ഭീകരരെയാണ് ഇന്നലെ പെരുമ്പാവൂരിലെ ഒളിത്താവളത്തില്‍ നിന്ന് എന്‍ഐഎ പിടികൂടിയത്. ആധാര്‍ അടക്കം വ്യാജമായി നിര്‍മ്മിച്ചു നല്‍കിയാണ് ഇവരെ എത്തിക്കുന്നത്. കൊറോണ കാരണം ഇതരസംസ്ഥാനക്കാര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, ബംഗ്ലാദേശികള്‍ ഇവിടെ തങ്ങി. പെരുമ്പാവൂര്‍ നഗരത്തില്‍ ബംഗ്ലാദേശ് കോളനി തന്നെയുണ്ട്. പോലീസ് ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നില്ല. എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചതാണ് കാരണം. തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടമ പോലീസിന് കൈമാറണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നടപ്പായില്ല.
Post Your Comments