KeralaLatest NewsNews

അല്‍ഖായിദ ബന്ധമുള്ള മലയാളികളെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു : തുണിക്കടകളിലെ ജീവനക്കാര്‍ ഭീകരസംഘടനയില്‍ ചേരാന്‍ സിറിയയില്‍ : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി തുണിക്കട ഉടമകള്‍ക്ക് അടുത്ത ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്രവാദ ബന്ധങ്ങളെ കുറിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് എന്‍ഐഎ പുറത്തുവിട്ടിരിക്കുന്നത്. അല്‍ഖായിദ ബന്ധമുള്ള മലയാളികളെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. തിരുവനന്തപുരത്ത് പുളിമൂട്, ഊറ്റുകുഴി, കഴക്കൂട്ടം എന്നിവിടങ്ങഴില്‍ പ്രവര്‍ത്തിച്ചിരുന്ന തുണിക്കടകളിലെ ജീവനക്കാര്‍ ഐഎസില്‍ ചേരാന്‍ സിറിയയില്‍ പോയതായി വിവരം ലഭിച്ചു.ഐഎസിന്റെ സ്ലീപ്പിങ് സെല്ലുകളായി പ്രവര്‍ത്തിച്ചിരുന്നവരുടെ മറയായിരുന്നു ഈ തുണിക്കടകള്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി തുണിക്കട ഉടമകള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം

read also :പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വന്‍ തോതില്‍ ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നു : ആയുധങ്ങള്‍ എത്തിയ്ക്കുന്നത് ഭീകരര്‍ക്ക് : പാകിസ്ഥാന്റെ ലക്ഷ്യം ഇന്ത്യയെ തകര്‍ക്കുക എന്നത്

ഐഎസിന്റെ സ്ലീപ്പിങ് സെല്ലുകളായി പ്രവര്‍ത്തിക്കുന്ന 30 പേര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ട്. ഐഎസ് ബന്ധമുള്ള ബംഗ്ലദേശ് ഭീകരസംഘടന ജമിയത്തുല്‍ മുജാഹിദീന്‍ ബംഗ്ലദേശ് (ജെഎംബി) കേരളത്തില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button