Latest NewsNews

ബോളിവുഡ് താരം മലൈക അറോറ കോവിഡിൽ നിന്ന് മുക്തി നേടി

നടിയും അവതാരകയും മോഡലുമൊക്കെയായ മലൈക അറോറ കോവിഡിൽ നിന്ന് രോഗമുക്തി നേടി. താരം തന്നെയാണ് താൻ കോവിഡിൽ നിന്നും മുക്തയായ വിവരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. തനിക്ക് ആരോഗ്യപരമായ നിർദ്ദേശങ്ങൾ നൽകിയ ഡോക്ടർമാർക്കും ബി എം സിക്കും മലൈക നന്ദി അറിയിക്കുകയും ചെയ്തു.

Read also: മിസോറാമിലെ ചമ്പായിൽ 4.6 തീവ്രതയിൽ ഭൂചലനം

‘ഒരുപാട് ദിവസങ്ങൾക്ക് ശേഷം ഞാൻ എന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങി, വൈറസിനെ കുറഞ്ഞ വേദനയോടും അസ്വസ്ഥതയോടും മറികടക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. ആരോഗ്യപരമായ നിർദ്ദേശങ്ങൾ നൽകിയ ഡോക്ടർമാർക്കും ബി എം സിക്കും എന്റെ ഒരു വലിയ നന്ദി അറിയിക്കുന്നു. എന്റെ കുടുംബത്തിന് അവരുടെ അളവറ്റ പിന്തുണയ്ക്കും എന്റെ എല്ലാ സുഹൃത്തുക്കൾക്കും അയൽക്കാർക്കും ആരാധകർക്കും ഞാൻ നന്ദി അറിയിക്കുന്നു. നിങ്ങൾ എല്ലാവരും ദയവായി സുരക്ഷിതമായി തുടരുക, ശ്രദ്ധിക്കുക’ മലൈക കുറിപ്പിൽ അഭ്യർത്ഥിച്ചു.

https://www.instagram.com/p/CFWRSQMBVyP/?utm_source=ig_web_button_share_sheet

shortlink

Post Your Comments


Back to top button