കുവൈത്ത് സിറ്റി: അവധിക്ക് നാട്ടില്‍പോയ അര്‍ധ സര്‍ക്കാര്‍ വിദേശ ജീവനക്കാരോട് 25 ദിവസത്തിനകം തിരിച്ചെത്താന്‍ ആവശ്യപ്പെട്ട് കുവൈത്ത് സർക്കാർ. 25 ദിവസത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാവുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. ഇന്ത്യ, ഈജിപ്ത്, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങി നേരിട്ട് കുവൈത്തിലേക്ക് വരാന്‍ വിലക്കുള്ള രാജ്യക്കാരാണ് വിദേശ ജീവനക്കാരില്‍ അധികവും.
Read Also: മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുമായി കുവൈത്ത്
വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ച് വരാന്‍ അനുമതിയുണ്ടെങ്കിലും ഇതിന് വലിയ ചെലവ് വരും. മാസങ്ങളായി വരുമാനമില്ലാതെ നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ഈ വലിയ ചെലവ് ഭാരമാവും.െഎ.പി.സി, റെഡ് ക്രെസന്‍റ് സൊസൈറ്റി തുടങ്ങിയവയിലെ ജീവനക്കാരോടാണ് സ്വന്തം നിലക്ക് പെട്ടെന്ന് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടത്. ആറുമാസം മുമ്പ് നാട്ടില്‍ പോയവരാണ് തിരിച്ചുവരാന്‍ കഴിയാതെ പ്രയാസപ്പെടുന്നത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഗസ്റ്റ് ഒന്നിന് കൊമേഴ്സ്യല്‍ വിമാന സര്‍വീസ് ആരംഭിച്ചെങ്കിലും കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് 34 രാജ്യങ്ങളില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് നിയന്ത്രണമുണ്ട്. എന്നാല്‍, വിസ കാലാവധി കഴിഞ്ഞവരെ പ്രവേശിപ്പിക്കുന്നില്ല. ഒാണ്‍ലൈനായി വിസ പുതുക്കാന്‍ അവസരമുണ്ടായിട്ടും പ്രയോജനപ്പെടുത്താത്തവരാണ് വെട്ടിലായത്. ആറുമാസ കാലാവധി കഴിഞ്ഞത് പ്രശ്നമല്ലാതെ പ്രവാസികള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നുണ്ട്. ഒന്നേകാലം ലക്ഷം പേരുടെ ഇഖാമയാണ് ഇങ്ങനെ റദ്ദായത്.
Post Your Comments