Latest NewsNewsIndia

രാജ്യസഭയില്‍ കാര്‍ഷിക പരിഷ്‌കരണ ബില്ലിനെ കര്‍ഷകരുടെ മരണ വാറന്റ് എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ്

ദില്ലി : രാജ്യസഭ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്‍ഷിക പരിഷ്‌കരണ ബില്‍ ഇന്ന് ഏറ്റെടുത്തപ്പോള്‍ കോണ്‍ഗ്രസ് എംപി പാര്‍ത്തപ് സിംഗ് ബജ്വ തന്റെ പാര്‍ട്ടി ഇതില്‍ പിന്തുണ നല്‍കില്ലെന്നും ഈ ബില്ല് കര്‍ഷകരുടെ ‘മരണ വാറന്റ്’ ആണെന്നും പറഞ്ഞു.

‘തെറ്റായതും കാലഹരണപ്പെട്ടതുമായ ഈ ബില്ലുകളെ കോണ്‍ഗ്രസ് പാര്‍ട്ടി എതിര്‍ക്കുന്നു. കോണ്‍ഗ്രസ് ഈ ബില്ലുകള്‍ നിരസിക്കുന്നു. കര്‍ഷകരുടെ ഈ മരണ വാറണ്ടില്‍ ഞങ്ങള്‍ ഒപ്പിടില്ല. പഞ്ചാബിലെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നു. ബില്ലുകളെ ആക്രമണമായി അവര്‍ കണക്കാക്കുന്നു കൃഷിയും വിപണികളും സംസ്ഥാന വിഷയങ്ങളാണ്, ഈ ബില്ലുകള്‍ ഫെഡറല്‍ സഹകരണ മനോഭാവത്തിന് വിരുദ്ധമാണ്. എപിഎംസിയും എംഎസ്പിയും ഇഴയടുപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.’ ബില്ലിനെ എതിര്‍ത്തുകൊണ്ട് ബജ്വ പറഞ്ഞു,

അവരുടെ ഏറ്റവും പഴയ സഖ്യകക്ഷിയായ എസ്എഡിയുടെ ഹര്‍സിമ്രത് കൗര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചപ്പോള്‍ കര്‍ഷകരുടെ ചെലവുകളുടെ ഭാരം സര്‍ക്കാര്‍ കുറയ്ക്കുമെന്ന് പറയാന്‍ മോദി പാര്‍ലമെന്റില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞ പ്രസ്താവനകള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബജ്വ പ്രധാനമന്ത്രി മോദിയെ ആക്ഷേപിച്ചുകൊണ്ടു പറഞ്ഞു.

കോണ്‍ഗ്രസ് മാത്രമല്ല ടിഎംസി, ഡിഎംകെ, സമാജ്വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്തു. രാജ്യത്തിന്റെ മൊത്തം ജിഡിപിയില്‍ കുറഞ്ഞത് 20% സംഭാവന ചെയ്യുന്ന കര്‍ഷകരെ ഈ ബില്‍ അടിമകളാക്കുമെന്നും ഇത് കര്‍ഷകരെ കൊന്ന് ഒരു ചാരമാക്കുമെന്നും ഡിഎംകെ എംപി ടി കെ എസ് എലങ്കോവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button