
ലക്‌നൗ : കുട്ടി ആണാണോ എന്നറിയാന്‍ ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി പരിശോധിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശ് ബുഡോനിലെ നേക്പൂരില്‍ ശനിയാഴ്ചയായിരുന്നു ക്രൂര സംഭവമുണ്ടായത്. ഗുരുതരാവസ്ഥയിലായ 35കാരിയെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ഭര്‍ത്താവ് പന്നാലാല്‍ എന്നയാളെ അറസ്റ്റ് ചെയ്തു.
ഇയാള്‍ക്ക് അഞ്ചുപെണ്‍കുട്ടികളാണ് ഉള്ളത്. ഭാര്യ ആറാമതും ഗര്‍ഭിണിയായി. ആറുമാസം കഴിഞ്ഞു ഏഴാം മാസമായപ്പോൾ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഭാര്യയുടെ വയര്‍ കീറുകയായിരുന്നു. ആണ്‍കുഞ്ഞ് പിറക്കണമെന്ന് പന്നാലാല്‍ ആഗ്രഹിച്ചിരുന്നുവെന്നും ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ ആണ്‍കുഞ്ഞാണോ ഉള്ളതെന്നറിയാനാണ് അയാള്‍ വയര്‍ കീറിയതെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി.
Post Your Comments