COVID 19Latest NewsSaudi ArabiaNewsGulf

സൗദിയില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ : രോഗമുക്തർ ഉയർന്നു തന്നെ

റിയാദ് : സൗദിയിൽ പുതുതായി 483 പേര്‍ക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. അഞ്ചര മാസത്തിനിടെയാണ് സൗദിയിൽ പ്രതിദിന കണക്ക് അഞ്ഞൂറിൽ താഴെ എത്തുന്നത്.27 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 329754ഉം, മരണസംഖ്യ 4485ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1009 രോഗികള്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 310439 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി നിലവിൽ 14830 പേരാണ് ചികിത്സയിലുള്ളത്. 138 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.1 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി.. ഞായറാഴ്ച 40,033 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,049,949 ആയെന്നു അധികൃതർ അറിയിച്ചു.

Also read : വിഷമകരമായ ഘട്ടത്തിലൊക്കെയും ഇന്ത്യ മികച്ച സുഹൃത്തായി ഒപ്പം നിന്നു; രാജ്യത്തിന് നന്ദി പറഞ്ഞ് മാലിദ്വീപ്

ഒമാനിൽ 1722 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 28 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93,475ഉം, മരണസംഖ്യ 846ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 770 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 85,418 ആയി ഉയർന്നു. 91.3 ശതമാനമാണ് ഒമാനിലെ രോഗമുക്തി നിരക്ക്. 64 പേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചപ്പോൾ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 554ആയി. ഇതിൽ 172 പേര്‍ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് മുക്തരുടെ എണ്ണം കുവൈറ്റിൽ ഉയർന്നു തന്നെ, 90000 കടന്നു. 670പേർ കൂടി ഞായറാഴ്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 90,168 ആയി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം പുതുതായി 385 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 99,43ഉം, മരണസംഖ്യ 584ഉം ആയി. നിലവില്‍ 8,682 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 98 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,263 കോവിഡ് പരിശോധനകൾ കൂടി നടത്തിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button