ന്യൂ ഡൽഹി: ജെ.ഡി.എസ്. നേതാവും മുൻപ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. 87 കാരനായ ദേവഗൗഡ ജൂണിലാണ് കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1996 ന് ശേഷം ഇതാദ്യമായാണ് ജെ.ഡി.എസ്. നേതാവ് രാജ്യസഭയിൽ അംഗമാകുന്നത്.
സോണിയ ഗാന്ധി ആവശ്യപ്പെട്ട പ്രകാരമാണ് ദേവഗൗഡ രാജ്യസഭയിലേക്ക് മത്സരിച്ചത്. എതിരില്ലാതെയാണ് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1994 മുതൽ 1996 വരെ അദ്ദേഹം കർണാടക മുഖ്യമന്ത്രിയായിരുന്നു. 1996ലാണ് ദേവഗൗഡ പ്രധാനമന്ത്രിയായത്.
Post Your Comments