COVID 19Latest NewsIndiaNews

കോവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 92,605 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. 1,133 പേര്‍ മരിക്കുകയും ചെയ്തു.

Read also: എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ രാ​ജ്യ​സ​ഭാ അംഗമാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

54 ലക്ഷം കോവിഡ് ബാധിതരില്‍ നിലവില്‍ 10.10 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 43.03 ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 79.68 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്. 86,752 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചിട്ടുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള അഞ്ചു സംസ്ഥാനങ്ങളിലെ രോഗ വ്യാപനം ആശങ്കാജനകമാണ്. മഹാരാഷ്ട്രയിൽ 21,907 പേർക്കും ആന്ധ്രയിൽ 8,218 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു, കർണാടകത്തിൽ 8364, തമിഴ്നാട്ടിൽ 5569 എന്നിങ്ങനെയാണ് പ്രതിദിന വർദ്ധന കണക്ക്.

ഡൽഹിയിൽ 4071 പേർക്കും, പശ്ചിമ ബംഗാളിൽ 3188 പേർക്കും ഇന്നലെ രോഗം സ്ഥരീകരിച്ചു, പഞ്ചാബിൽ 2696, മധ്യപ്രദേശിൽ 2607, രാജസ്ഥാൻ 1834, ഹരിയാന 2691, എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വർദ്ധന. രോഗ ബാധനിരക്ക് വർധിക്കുന്ന പശ്ചാത്തലത്തിൽ സ്ഥിതി വിലയിരുത്താൻ പ്രാധാനമന്ത്രി ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്. ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വെർച്വൽ യോഗത്തിൽ പങ്കെടുക്കും.

അതേസമയം, കോവിഡ് മുക്തിയില്‍ ആഗോളതലത്തില്‍ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ആകെ രോഗികളുടെ എണ്ണത്തില്‍ യുഎസിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button