Latest NewsIndiaNewsInternational

നേപ്പാളിന് കൂടെ നിന്ന് പണികൊടുത്ത് ചൈന ; അതിർത്തി കയ്യേറി കെട്ടിടങ്ങൾ നിർമിച്ച് ചൈനക്കാർ താമസവും തുടങ്ങി

കാഠ്മണ്ഡു: ചൈനയ്ക്ക് പിന്തുണ നൽകി വീരവാദം മുഴക്കിയ നേപ്പാളിന് വീണ്ടും പണി കൊടുത്ത് ചൈനക്കാർ . നേപ്പാളിലെ വിവിധ മേഖലകളിലായി അനധികൃത കെട്ടിടങ്ങള്‍ ചൈന പണിതീര്‍ത്തതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാള്‍ ചൈന അതിര്‍ത്തി യിലെ ഹുംലയിലെ ലാപ്ച്ചാ-ലിമി മേഖലയിലാണ് കടന്നുകയറി കെട്ടിടങ്ങള്‍ പണിതിരിക്കുന്നത്.

ALSO READ : “സുരേഷ് ഗോപി ചെയ്യാറുള്ള മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു എംപിയും ചെയ്യുന്നില്ല ” : മേജർ രവി 

ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ഉദ്യോഗ്സ്ഥരുടെ അന്വേഷണത്തിലാണ് ചൈന നേപ്പാള്‍ ഒലി ഭരണകൂടത്തെ നോക്കുകുത്തിയാക്കി അതിര്‍ത്തി കയ്യേറുന്നത് കണ്ടെത്തിയത്. ആഗസ്റ്റ് 30നും സെപ്തംബര്‍ 9നും ഇടയിലാണ് അന്വേഷണം നടന്നിരിക്കുന്നത്. ഒരു കെട്ടിടത്തിനായുള്ള അന്വേഷണത്തിനിടെ എട്ടു കെട്ടിടങ്ങളാണ് ചൈനീസ് സൈന്യം പണിതതായി കണ്ടെത്തിയത്.

ALSO READ : പശ്ചിമ ബംഗാൾ ബോംബ് നിര്‍മ്മാണത്തിന്റെ താവളമായി മാറിയെന്ന് ഗവർണർ 

ചൈന അതിര്‍ത്തി ഗ്രാമങ്ങളിലെ നിരവധി ഗ്രാമങ്ങള്‍ കയ്യടക്കുകയും സൈനികര്‍ അവിടെ താമസിക്കുന്നതായും മുന്നേ ഭരണകൂടത്തിന് വിവരം ലഭിച്ചിരുന്നു. ഇതിനിടെ ചൈനയുടെ നീക്കങ്ങള്‍ പുറത്തുകൊണ്ടുവന്ന ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യം അറിഞ്ഞിട്ടും നേപ്പാള്‍ വിദേശകാര്യവകുപ്പ് ഒന്നും ചെയ്യാനാകാതെ കുഴങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button