Latest NewsNewsIndia

പശ്ചിമ ബംഗാൾ ബോംബ് നിര്‍മ്മാണത്തിന്റെ താവളമായി മാറിയെന്ന് ഗവർണർ

കൊല്‍ക്കത്ത : ബംഗാൾ ബോംബ് നിര്‍മ്മാണത്തിന്റെ താവളമായി മാറിയെന്ന് ഗവർണ്ണർ ജഗദീപ് ധന്‍ഖര്‍ പറഞ്ഞു.അല്‍ ഖായ്ദ ഭീകരെ എന്‍ഐഎ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഗവര്‍ണര്‍ പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also : കോറോണയ്ക്ക് പിന്നാലെ ചൈനയിൽ നിന്നും ‘ബ്രൂസല്ല’ എത്തുന്നു ; അറിഞ്ഞിരിക്കാം രോഗലക്ഷണങ്ങൾ

പശ്ചിമ ബംഗാള്‍ അനധികൃത ബോംബ് നിര്‍മ്മാണത്തിന്റെ മുഖ്യ കേന്ദ്രമായി മാറിയിട്ടുണ്ടെന്ന് ധന്‍ഖര്‍ പറഞ്ഞു. ഇതിന് ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള കരുത്തുണ്ട് . ഈ സ്ഥിതിവിശേഷത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് രക്ഷപ്പെടാന്‍ കഴിയില്ല. സര്‍ക്കാരിന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായാണ് പോലീസുകാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button