ബ്രിട്ടൻ : അൽബാമയിലെ മ്യൂസിയവും പ്രദർശനശാലയും ഹൈന്ദവ ക്ഷേത്രമാക്കുന്നു. അലബാമ സ്റ്റേറ്റിലെ ഹൂവർ തീയറ്ററാണ് ഹിന്ദു ട്രസ്റ്റ് കൈമാറാൻ തീരുമാനിച്ചത്. 38000 ചതുരശ്ര അടിയുള്ള തീയറ്ററാണ് ക്ഷേത്രമാക്കുന്നത്. പാശ്ചാത്യ ലോകത്തെ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് പുറകേയാണ് തീയറ്ററും ഹൈന്ദവ ക്ഷേത്രമാകുന്നു.
ഗുജറാത്ത് വംശജനായ പ്രിതേഷ് പട്ടേലാണ് ബർമിംഗ്ഹാം ക്ഷേത്രത്തിനായുള്ള ആഗ്രഹം അറിയിച്ചത്. യാതൊരു പരിപാടികളുമില്ലാതെ കിടക്കുന്ന ഹൂവർ സാംസ്‌കാരിക നിലയത്തെ ആദ്ധ്യാത്മിക കേന്ദ്രമാക്കി മാറ്റി സജീവമാക്കാനാണ് തീരുമാനം. തീയറ്റർ ഉടമസ്ഥർ ഹിന്ദു സമൂഹത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. 1967ൽ സ്ഥാപിച്ച ഹൂവർ തീയറ്ററിനകത്ത് മ്യൂസിയം, ഗലേറിയ, പഴയ ശിലകളുടെ പ്രദർശനം, പൂന്തോട്ടം എന്നിവയാണ് നിലവിലുള്ളത്.
നിരവധി സാംസ്‌ക്കാരിക പ്രവർത്തനങ്ങളും കൊറോണ ചികിത്സാ സഹായവും സന്നദ്ധ സേവനങ്ങളും ചെയ്യുന്ന ഹിന്ദു-സിഖ് സമൂഹങ്ങളുടെ പ്രവർത്തനങ്ങളെ ബ്രിട്ടീഷുകാർ ഏറെ ഇഷ്ടപ്പെടുകയാണ്.യൂണിവേഴ്‌സൽ ഹിന്ദു സൊസൈറ്റി അധ്യക്ഷൻ രാജൻ സെഡാണ് പ്രവർത്തനങ്ങളെപ്പറ്റി വിവരിച്ചത്.
Post Your Comments