Latest NewsKeralaNews

‘ഇന്ത്യയിൽ നിന്ന് തീവ്രവാദ സംഘടനകളിൽ ചേർന്നവരിൽ ഏറിയ ഭാഗവും കേരളത്തിൽ നിന്നാണെന്നത് നമുക്കറിയാം, അൽ ക്വായ്ദയെ വെളുപ്പിക്കുന്നവരോട്’- അഞ്ജു പാർവ്വതി പ്രഭീഷ്‌ എഴുതുന്നു

ഇന്നലെ അറസ്റ്റിലായ അൽ ഖ്വായദ തൊഴിലാളികളെ വെളുപ്പിച്ചെടുക്കാൻ അഹോരാത്രം പണിയെടുക്കുന്ന ഹരീഷ് വാസുദേവൻ ആൻഡ് ടീംസിനോട് സമയം കിട്ടുമ്പോൾ സുട്ട് പിടിക്ക ഉത്തരവ് എന്ന തമിഴ് സിനിമ കാണാൻ അപേക്ഷ. 2019 ൽ ഇറങ്ങിയ തമിഴ് സിനിമയാണ് സുട്ട് പിടിക്ക ഉത്തരവ് അഥവാ Shoot-at-sight order . ആ സിനിമ വളരെ ഭംഗിയായി കാണിച്ചു തരും ജനനിബിഡമായ ഒരു കോളനിയ്ക്കകത്ത് ചപ്പാത്തി പരത്തി ജീവിക്കുന്ന ഒരു പറ്റം കോൾഡ് ബ്ലഡഡ് ടെററിസ്റ്റുകളെ. ഇന്നലെ പെരുമ്പാവൂരിൽ അറസ്റ്റിലായ അൽഖ്വായദ ഭീകരന്മാരിൽ പൊറോട്ടയടിക്കാരനും നിർമ്മാണതൊഴിലാളിയുമൊക്കെ ഉൾപ്പെടുന്നുവെന്ന വാർത്ത ഞെട്ടിക്കുന്നില്ല. സ്ലീപ്പർ സെൽ എന്ന term വ്യക്തമായി മനസ്സിലാക്കിയതിനാൽ അവരിവിടെ നമുക്കിടയിൽ സജീവമാണെന്നതും ഞെട്ടിക്കുന്നില്ല.

Read Also : “കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ഞങ്ങളെ കൈപിടിച്ചുയര്‍ത്തിയ പ്രിയ സുഹൃത്ത് നരേന്ദ്രമോദിക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല” : മാലിദ്വീപ് വിദേശകാര്യമന്ത്രി 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരിലും മലയാളികള്‍ ഉണ്ടായിരുന്നു. എ.കെ 47 തോക്കുകള്‍ ഇവരുടെ മൃതദേഹത്തില്‍ കണ്ടെത്തിയതും അന്ന് നാടിനെ നടുക്കിയിരുന്നു. പക്ഷേ നമ്മൾ അതിനെ വാർത്തയാക്കാൻ ശ്രമിച്ചില്ല. കാരണം മതപ്രീണന വോട്ടുകൾ.

വിതച്ചതേ കൊയ്യൂ” എന്നത് ഒരു നാടൻ ചൊല്ലാണ് . ആ ചൊല്ല് ഇപ്പോൾ ഏറ്റവും നന്നായി ചേരുന്നത് നമ്മുടെ സ്വന്തം സംസ്ഥാന മായ കേരളത്തിനാണ് . കനകമലയിലെ തീവ്രവാദപരിശീലനവും എൻ.ഐ.എ അറസ്റ്റും അന്നേ അടിവരയിട്ടതാണ് കേരളത്തിലെ തീവ്രവാദബന്ധം. കേരളത്തിലും തമിഴ്നാട്ടിലും ഭീകര ആക്രമണങ്ങൾക്കു പദ്ധതിയിടാൻ 2016 ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തി ദിനത്തിൽ കണ്ണൂർ കനകമലയിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയവർ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായിരുന്നില്ല.

ഇന്ത്യയിൽ നിന്ന് ഇസ്ലാമിക തീവ്രവാദ സംഘടനകളിൽ ചേർന്നവരിൽ ഏറിയ ഭാഗവും കേരളത്തിൽ നിന്നാണെന്ന വാർത്ത കേട്ടവരാണ് നമ്മൾ. മാതൃ രാജ്യത്തെ വരെ ഒറ്റു കൊടുത്ത് നിരപരാധികളെ നിഷ്‌കരുണം ഒരു കാരണവുമില്ലാതെ കൊന്ന് മുന്നേറുന്ന തീവ്രവാദഗ്രൂപ്പുകളിൽ ആകൃഷ്ടരായി മതം മാറി സിറിയയിലേയ്ക്ക് പോയവരുടെ പേരും വിവരങ്ങളും നമ്മുടെ കൺമുന്നിലുണ്ട്.

ഭീകരവാദത്തോട് മൃദുസമീപനവും ബോധപൂര്‍വ്വമായ അശ്രദ്ധയും വച്ചുപുലര്‍ത്തിയാല്‍ വെടിയുണ്ടകള്‍ സംസാരിച്ചുതുടങ്ങും എന്നതു കളിയിക്കാവിള കാണിച്ചു തന്നതാണ് .കളിയിക്കാവിളയില്‍ തമിഴ്നാട് പൊലീസിലെ എ എസ് ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ കൃത്യം നടത്തി ആദ്യമെത്തിയത് നമ്മുടെ തലസ്ഥാനത്താണ്.പിന്നീട് പുറത്തു വന്നത് പ്രതികൾ കേരളത്തിൽ നടത്തിയ ഇടപെടലുകൾക്കൊപ്പം അവർക്കായി സഹായം ചെയ്തവരുടെ പേരുവിവരങ്ങളും. എല്ലാവരും സ്ലീപ്പർ സെല്ലുകളിലൊതുങ്ങി അവസരം വന്നപ്പോൾ പ്രവർത്തിച്ചവരായിരുന്നു.

കുളത്തൂപ്പുഴയിൽ നിന്നും കണ്ടെടുത്ത വെടിയുണ്ട അമേരിക്കൻ ചാരസംഘടനയുടെ നിർമ്മിതിയായിരുന്നില്ല. കണ്ടെത്തിയ പതിനാല് വെടിയുണ്ടകളിൽ 12 എണ്ണത്തില്‍ പാക് സൈന്യത്തിന് വേണ്ടി ആയുധങ്ങൾ നിർമിക്കുന്ന പാക്കിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ ചുരുക്കെഴുത്തായ പി.ഒ.എഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അന്ന് മാധ്യമങ്ങൾ എഴുതിയിരുന്നു.

ഇരുപത്തൊന്നില്‍ ഊരിയ വാളുകള്‍ അറബിക്കടലിലെറിഞ്ഞിട്ടില്ല എന്ന മുദ്രാവാക്യങ്ങളുമായി പരസ്യമായി തെരുവുകളിൽ പ്രക്ഷോഭം നടത്തുന്ന രീതിയിൽ ചെന്നെത്തിയിരിക്കുന്നു കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതി . ഇത്തരത്തിൽ ജനാധിപത്യ അവകാശമെന്ന പേരിൽ തീവ്രവാദ മനസ്സുള്ളവർക്ക് പ്രകടനം നടത്താനുള്ള ധൈര്യത്തിന് പിന്നിൽ ഭരണാധികാരികളുടെ പിടിപ്പുകേട് അല്ലാതെ മറ്റെന്താണ് ?

കഴിഞ്ഞവര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ചാവേറാക്രമണത്തിന്റെ അന്വേഷണം നടത്തിയ സംഘത്തിന്റെ അന്വേഷണം ഒടുക്കം വന്നെത്തിയതും കേരളത്തിൽ തന്നെയായിരുന്നു .

നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ് . കേന്ദ്രസർക്കാരിനെ ആധികാരത്തിൽ എത്തിച്ചത് ഇവിടുത്തെ ജനങ്ങളാണ് . സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ഇതര രാഷ്ട്രീയപാർട്ടികൾക്ക് അധികാരവും അവകാശവുമുണ്ട് . പക്ഷേ അത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറ കൊടുത്തുക്കൊണ്ടാകരുത് . ഭീകരവാദികള്‍ക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലങ്ങളില്‍ വരെ അവര്‍ക്ക് മാന്യതയും അംഗീകാരവും നേടിക്കൊടുക്കുന്ന പണിയാണ് നിലവിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തുവരുന്നത്. ഒരു ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാന്‍ കലാപങ്ങള്‍ക്കാഹ്വാനം ചെയ്യുന്നവര്‍ രാജ്യത്ത് വെടിയുണ്ടകളാണ് വിതയ്ക്കുന്നത്. ഈ വിത പക്ഷേ കൊയ്യുന്നത് നിരപരാധികളായ ഒരുപാട് പേരുടെ ജീവനുകൾ മാത്രമായിരിക്കും . ചൂണ്ടികാണിക്കാൻ ഇത്തരത്തിൽ നിരവധി മുൻ ഉദാഹരണങ്ങൾ ഉണ്ടായിരിക്കെ ഇന്നലത്തെ NIA അറസ്റ്റിനെ പ്രതി കെട്ടുകഥകൾ പടച്ചിറക്കുന്നവർ അറിയുന്നില്ല അവർ ഒട്ടകത്തിനിടം കൊടുത്ത അറബിയെ പോലെയാണെന്ന സത്യം.

നിര്‍മ്മാണ തൊഴിലാളിയായും ഹോട്ടല്‍ തൊഴിലാളിയായും വേഷമിട്ടായിരുന്നു എറണാകുളത്ത് ഭീകരര്‍ കഴിഞ്ഞിരുന്നതെന്ന യാഥാർത്ഥ്യത്തെ ട്രോളുകളാക്കി പരിഹസിക്കുന്നവർക്കും ഒരൊറ്റ പ്രത്യയശാസ്ത്രസംഹിതയേയുള്ളൂ. അതാണ് സഖാവ് പി­ണ­റാ­യി വി­ജ­യന്‍ നേ­തൃത്വം നല്‍­കു­ന്ന ക­മേ­ഴ്‌­സ്യല്‍ ക­മ്യൂ­ണി­സം. ജ­യി­ച്ച് ക­യ­റാന്‍ എന്തുമാവാം എ­­ന്നതാ­ണത്.

അഞ്ജു പാർവ്വതി പ്രഭീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button