Latest NewsMollywoodNewsEntertainment

വിവാഹ ജീവിതം ശാപമായിരുന്നു, അതില്‍ കുറ്റബോധമുണ്ട്; തുറന്നു പറഞ്ഞ് മലയാളികളുടെ പ്രിയനടി

സൂപ്പര്‍താര ചിത്രങ്ങളിലൂടെ ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിനിന്ന നടിയാണ് നളിനി.ഭൂമിയിലെ രാജാക്കന്മാര്‍, ആവനാഴി, അടിമകള്‍ ഉടമകള്‍, വാര്‍ത്ത തുടങ്ങിയ ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങള്‍ തന്നെയാണ്. റാണി എന്നാണ് നളിനിയുടെ യഥാര്‍ഥപേര്. എന്നാല്‍ മലയാളികള്‍ക്ക് ഇന്നും നളിനിയാണ്.
തനിക്ക് നളിനി എന്ന പേര് നല്‍കിയത് നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയാണെന്ന് താരം തുറന്നു പറയുന്നു. കൂടാതെ പ്രണയവും വിവാഹവും ജീവിതത്തെ മാറ്റിമറിച്ചതിനെക്കുറിച്ചും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നളിനി മനസ് തുറക്കുന്നു.

” മലയാളത്തില്‍ രണ്ടാമത്തെ സിനിമയാണ് ‘ഇടവേള’. ആ സിനിമയുടെ നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളി സാറാണ് നളിനി എന്ന പേരിട്ടത്. സംവിധായകന്‍ മോഹന്‍ സര്‍ നളിനി എന്നു വിളിക്കുമ്ബോള്‍ അതു എന്റെ പേരെന്ന് പോലും അറിയാതെ ഇരുന്നു. അതു കണ്ട് ലൊക്കേഷനില്‍ എല്ലാവരും ചിരിച്ചു. റാണി പദ്മിനി, റാണി ചന്ദ്ര എന്നീ നടികള്‍ മുന്‍പ് ഉണ്ടായിരുന്നതു കൊണ്ടാവാം അവര്‍ പേര് മാറ്റിയതെന്ന് തോന്നുന്നു. പ്രേക്ഷകര്‍ നളിനി എന്നു വിളിക്കുന്നു. വീട്ടുകാര്‍ റാണി എന്നും. റാണി എന്ന പേരിനേക്കാള്‍ ഇഷ്ടമാണ് നളിനി.

നടന്‍ രാമരാജനെയാണ് നളിനി വിവാഹം കഴിച്ചത്. തമിഴില്‍ കുറെ സിനിമകളില്‍ ഒന്നിച്ചു അഭിനയിച്ചതോടെ പ്രണയത്തിലായ ഇരുവരും വിവാഹിതരായെങ്കിലും അധികം വൈകാതെ വേര്‍പിരിഞ്ഞു. ”വിവാഹ ജീവിതം ഒരു ശാപമായിരുന്നു. അതില്‍ കുറ്റബോധമുണ്ട്. ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം. സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല.” നളിനി പറഞ്ഞു

shortlink

Post Your Comments


Back to top button