ഒരു കാലത്ത് മലയാള സിനിമയിൽ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം നായികയായി തിളങ്ങിയ താരമായിരുന്നു നളിനി. ഭൂമിയിലെ രാജാക്കന്മാർ, ആവനാഴി, അടിമകൾ ഉടമകൾ, വാർത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയനായികയായിരുന്നു നളിനി.
റാണി എന്ന യഥാർത്ഥ പേരിൽ തന്നെയാണ് നളിനി സിനിമയിലെത്തിയത്. എന്നാൽ രണ്ടാമത്തെ ചിത്രമായ ഇടവേളയുടെ നിർമ്മാതാവ് ഡേവിഡ് കാച്ചിറപ്പിള്ളിയാണ് നളിനി എന്ന പേരിട്ടതെന്നും തന്റെ വിവാഹ ജീവിതത്തിലെ താളപ്പിഴകളെ കുറിച്ചും പറയുകയാണ് നളിനി.ജീവിതത്തിന്റെ അവസാനമാണ് വിവാഹമെന്നായിരുന്നു കരുതിയത്. ഒരുപാട് സന്തോഷം ലഭിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ സ്വപ്നം കണ്ടത് പോലെയുള്ളൊരു ജീവിതമായിരുന്നില്ല താരത്തെ കാത്തിരുന്നത്.
തമിഴിൽ കുറേ സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്ന് താരം പറയുന്നു. അതിന് ശേഷമായാണ് അദ്ദേഹവുമായി പ്രണയത്തിലായത്. പിന്നീട് അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹ ജീവിതം തുടങ്ങി വൈകാതെ തന്നെ തങ്ങൾ വേർപിരിയുകയായിരുന്നുവെന്നും താരം പറയുന്നു. നടൻ രാമരാജനെയാണ് നളിനി വിവാഹം കഴിച്ചത്.വിവാഹ ജീവിതം ശാപമായിരുന്നു. അതിൽ കുറ്റബോധമുണ്ട്. ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും, ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം. സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല. തമിഴിൽ കുറേ സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
അത് പ്രണയത്തിലും വിവാഹത്തിലും എത്തി. അധികം വൈകാതെ വേർപിരിഞ്ഞു. വിവാഹം ജീവിതം കൊണ്ടു ലഭിച്ചത് രണ്ടു നല്ല മക്കളെയാണെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നളിനി പറയുന്നു.മോഹൻലാലിന്റെ രാവണപ്രഭുവിൽ ജഗതി ശ്രീകുമാറിന്റെ ജോഡിയായി അഭിനയിച്ചത് നളിനിയായിരുന്നു. ആന്റണി പെരുമ്പാവൂരായിരുന്നു ഇതേക്കുറിച്ച് ചോദിക്കാനായി വിളിച്ചത്. നല്ലൊരു കഥാപാത്രമെന്ന് അദ്ദേഹം പറഞ്ഞപ്പോഴും തിരിച്ചുവരവിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല.
എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും മോചനമായിരിക്കുമെന്ന് പറഞ്ഞ് മക്കൾ നിർബന്ധിച്ചതോടെ അത് സ്വീകരിക്കുകയായിരുന്നു എന്നുമായിരുന്നു മറ്റൊരു അഭിമുഖത്തിൽ നളിനി പറഞ്ഞത്.നല്ല രണ്ട് മക്കളെയാണ് വിവാഹജീവിതം കൊണ്ട് തനിക്ക് ലഭിച്ചതെന്നും നളിനി പറയുന്നു. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു താരം. വിവാഹമോചനത്തിന് ശേഷമായി താരം വീണ്ടും സിനിമയിൽ സജീവമാവുകയായിരുന്നു. മക്കളായിരുന്നു തിരിച്ചുവരവിനായി നിർബന്ധിച്ചത്. അവരുടെ പിന്തുണയോടെയാണ് താൻ തിരിച്ചെത്തിയതെന്നും താരം പറഞ്ഞിരുന്നു.
Post Your Comments