ബാങ്കോക്ക്: തായ്ലാന്റില് പാര്‍ലമെന്റ് സമ്മേളനത്തിനിടെയാണ് ഒരു അംഗം സഭയില്‍ ശ്രദ്ധിക്കാതെ തന്റെ ഫോണില്‍ പോണ് ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നത്. ചോന്‍ബുരി എം.പി റോണത്തേപ് അനുവാതാണ് സഭയില്‍ ബജറ്റ് അവതരിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടത്. ഗ്യാലറിയിലിരുന്ന മാദ്ധ്യമപ്രവര്‍ത്തകരാണ് ഇയാള്‍ പോണ് കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
സഭയില്‍ ബജറ്റ് അവതരിപ്പിക്കുമ്ബോള്‍ റോണത്തേപ് തന്റെ ഫോണില്‍ പോണ് ചിത്രങ്ങള്‍ സ്ക്രോള്‍ ചെയ്തു കാണുകയായിരുന്നു. എം.പിയുടെ ഈ ലീലാവിലാസങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ ചിത്രീകരിച്ചു എയര്‍ ചെയ്തു. നിമിഷങ്ങള്‍ക്കുളളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ സംഭവം വെെറലായി. സംഭവത്തിന് പിന്നാലെ വിശദീകരണവുമായി എം.പി തന്നെ രംഗത്തെത്തി. സഹായവും പണവും ആവശ്യപ്പെട്ട് ഒരു സ്ത്രീ തനിക്ക് സന്ദേശമയച്ചതാണ്. ചില അക്രമികള്‍ അവരെ ഭീഷണിപ്പെടുത്തി ചിത്രം അയപ്പിച്ചതാണെന്ന് സ്ത്രീ പറഞ്ഞുവെന്നും തുടര്‍ന്ന് പണമാണ് ഇവരുടെ ലക്ഷ്യമെന്ന് മനസിലാക്കി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും അനുവാത് വ്യക്തമാക്കി.
Post Your Comments